ബെംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് അമിത് ഷാ കര്‍ണാടകയിലെത്തുന്നത്. അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്.
ഇന്ന് കര്‍ണാടകയിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തുനിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് നേതാക്കള്‍, ജില്ലാ അധ്യക്ഷന്മാര് തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
224 അംഗ നിയമസഭയില്‍ അധികാരം പിടിക്കാന്‍ കുറഞ്ഞത് 113 സീറ്റുകളിലെങ്കിലും ബിജെപി ജയിക്കേണ്ടതായുണ്ട്. എന്നാല്‍ വിജയം നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.