Advertisment

ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തില്‍ സംസാരിക്കാന്‍ തയ്യാറെടുത്ത് ചന്ദ്രബാബു നായിഡു

New Update

ന്യൂയോര്‍ക്ക് സിറ്റി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തില്‍ സംസാരിക്കാന്‍ തയ്യാറെടുക്കുന്നു. ന്യൂയോര്‍ക്കില്‍ 'സുസ്ഥിര കൃഷിക്ക് ഫണ്ട് അനുവദിക്കല്‍; ആഗോള സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് നായിഡു മുഖ്യപ്രഭാഷണം നടത്തുന്നത്.

Advertisment

publive-image

ആന്ധ്ര ധനകാര്യമന്ത്രി യാനമല രാമകൃഷ്ണഡു, മുഖ്യമന്ത്രിയുടെ പ്രത്യേക ചീഫ് സെക്രട്ടറി സതീഷ് ചന്ദ്ര, പ്രിന്‍സിപ്പള്‍ സെക്രട്ടറി ജി. സായ് പ്രസാദ്, ഐ ആന്റ് പി ആര്‍ കമ്മീഷണര്‍ വെങ്കടേശ്വര്‍ അടക്കം അഞ്ച് മറ്റുള്ളവര്‍

സെപ്തംബര്‍ 23 മുതല്‍ 26 വരെ നായിഡു അമേരിക്കയിലുണ്ടാകും. വേള്‍ഡ് എക്കണോമിക് ഫോറവും ബ്ലൂബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിലും ചന്ദ്രബാബു നായിഡു പങ്കെടുക്കും. കൂടാതെ നിരവധി വ്യവസായികളേയും സംരംഭകരെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. ഞായറാഴ്ച യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സെയ്ദ് അക്ബറുദ്ദീനുമായി കൂടിക്കാഴ്ച നടത്തും.

Advertisment