Advertisment

ആന്ധ്രപ്രദേശ് എക്‌സ്പ്രസില്‍ അഗ്നിബാധ; ആളപായമില്ല

New Update

ആന്ധ്രപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാല്‌കോച്ചുകള്‍ക്ക് തീ പിടിച്ചു. വിശാഖപട്ടണത്തു നിന്നും ഡല്‍ഹിയിലേയ്ക്കു പോവുകയായിരുന്നു ആന്ധ്ര എക്‌സ്പ്രസ്. ഗ്വാളിയോറിലെ ബിര്‍ല്ലാ നഗര്‍ സ്റ്റേഷനു സമീപത്തുവെച്ചാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ 11:50നാണ് സംഭവം.

Advertisment

publive-image

വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചു. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം ആളപായമുണ്ടായില്ല. ബി 6, ബി 7 കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്.

അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ട ഉടനെ ട്രെയില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് തീവണ്ടി നിര്‍ത്തുന്നതിന് മുമ്പ്പരിഭ്രാന്തരായ ചില യാത്രക്കാര്‍ എടുത്തിചാടി രക്ഷപ്പെടനായി ശ്രമിച്ചിരുന്നു. ഇവരെ നിസാര പരിക്കുകളോടെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി – ഗ്വാളിയോര്‍ റൂട്ടിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Advertisment