Advertisment

അന്തരിച്ച ആന്‍റോ ജോസഫ് നെല്ലിക്കുന്നേലിന്റെ 7 -)൦ ചരമദിനം. കൃതജ്ഞതയുടെ ഒരു വാക്ക് !

New Update

പാലാ : ഞങ്ങളുടെ സ്നേഹ നിധിയായ മകന്‍ ആന്‍റോ ജോസഫ് - 40 ( മാധ്യമ പ്രവര്‍ത്തകന്‍, പാലാ ) ഞങ്ങളെ വിട്ടുപിരിഞ്ഞ് സ്വര്‍ഗീയ വാസത്തിനായി പുറപ്പെട്ടിട്ട് ചൊവ്വാഴ്ച 7 ദിവസം തികയുകയാണ്.

Advertisment

അന്നേ ദിവസം ആന്‍റോച്ചന്റെ ആത്മശാന്തിക്കായി ഇടമറ്റം സെ. മൈക്കിള്‍സ് ദേവാലയത്തില്‍ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബ്ബാനയും സെമിത്തേരിയില്‍ മരണാനന്തര പ്രാര്‍ഥനകളും നടക്കും. തുടര്‍ന്ന്‍ എന്‍റെ വസതിയിലും അനുബന്ധ പ്രാര്‍ത്ഥനകള്‍ നടക്കും.

നിങ്ങളുടെ സാമിപ്യവും പ്രാര്‍ത്ഥനകളും സ്നേഹപൂര്‍വ്വം ആഗ്രഹിക്കുകയാണ്. ഒപ്പം നന്ദിയുടെ ഒരു വാക്ക് :

publive-image

ആന്‍റോ ഒരു മാസത്തോളം രോഗാതുരനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അവനൊപ്പം നിന്ന് ശുശ്രൂഷിച്ച സുഹൃത്തുക്കള്‍, ഇക്കാലമത്രയും അവനൊപ്പം പ്രവര്‍ത്തിക്കുകയും മരണംവരെ ആശ്വാസ വാക്കുകളുമായി അവനൊപ്പം ചേര്‍ന്ന് നില്‍ക്കുകയും ചെയ്ത പാലായിലെ മാധ്യമ പ്രവര്‍ത്തകര്‍- പ്രത്യേകിച്ച് ജെയ്സണും ജോണിയും,

മരണാനന്തരം വസതിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിച്ച പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കല്‍, വികാരി ജനറാള്‍ ഫാ. എബ്രഹാം കൊല്ലിത്താനത്ത്മലയില്‍, സീറോമലബാര്‍ സഭാ വക്താവ് ഫാ. മാത്യു ചന്ദന്‍കുന്നേല്‍, അമ്പാറ ദീപ്തി സെമിനാരിയിലെയും പാലാ രൂപതയിലെയും ഇടമറ്റം ചവറ ആശ്രമത്തിലെയും വൈദികര്‍, മുംബൈ ഐ ഐ ടിയിലെ പ്രൊഫസര്‍ ഫാ. സെബാസ്റ്റ്യൻ ചെരിക്കനാംപുറത്ത് , കന്യാസ്ത്രീകള്‍, പള്ളിയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികരായിരുന്ന എം എസ് ടി സഭാംഗങ്ങളായ ഫാ. ജോസഫ് കരോടന്‍, ഫാ. സെബാസ്റ്റ്യന്‍ പോത്തന്‍പറമ്പില്‍,

മരണശേഷം നേരിട്ടും ഫോണിലൂടെയും ഞങ്ങളെ ആശ്വസിപ്പിച്ച സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണി, ജോസ് കെ മാണി എം പിയും കുടുംബവും, പി സി ജോര്‍ജ്ജ് എം എല്‍ എ, പി സി തോമസ്‌ എക്സ് എം പി, ജോസഫ് വാഴയ്ക്കന്‍, ഡോ. മാത്യു കുഴല്‍നാടന്‍, ഡിജോ കാപ്പന്‍, സിറിയക് ചാഴികാടന്‍, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, മറ്റ്‌ കൌണ്‍സിലര്‍മാര്‍,

മീനച്ചില്‍ പഞ്ചായത്ത്, ഇടമറ്റം സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ മെമ്പര്‍മാര്‍, സംസ്ഥാനത്തെ വിവിധ മാധ്യമ പ്രവര്‍ത്തകര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ അംഗങ്ങള്‍, കുടുംബ സുഹൃത്തുക്കള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, ആന്‍റോയുടെ ഒട്ടനവധി സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സത്യം ഓണ്‍ലൈന്‍ കുടുംബാംഗങ്ങള്‍ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

ആന്‍റോയുടെ ആത്മശാന്തിക്കായി നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ യാചിച്ചുകൊണ്ട്,

എന്‍ ജെ ജോസഫ് (ഔതച്ചന്‍) (പിതാവ്),

അന്നമ്മ ജോസഫ് (ഊന്നുകല്ലുംതൊട്ടിയില്‍) (മാതാവ്)

സഹോദരങ്ങള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്റ് (സത്യം ഓണ്‍ലൈന്‍), ജെയിസണ്‍ (അറുമാനൂര്‍).

latest
Advertisment