മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍ നിന്ന് അനുഷ്കയ്ക്ക് കൊഹ്‌ലിയുടെ കോള്‍ ?

സ്പോര്‍ട്സ് ഡസ്ക്
Saturday, April 14, 2018

ബാംഗ്ലൂര്‍ : കിങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും തമ്മിലുള്ള മത്സരത്തിനിടയില്‍ ഒരു ഭിത്തിയുടെ ഇരുവശങ്ങളിലുമായി നിന്ന് വീരാട് കൊഹ്‌ലിയും ഭാര്യ അനുഷ്കയും തമ്മില്‍ തമ്മില്‍ ഫോണ്‍ ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കാണികളിലാരോ പകര്‍ത്തിയ വീഡിയോയാണിത്.

വി.ഐ.പി ബോക്‌സിലായിരുന്ന അനുഷ്‌കയെ കോലി ഡ്രസ്സിങ് റൂമില്‍ നിന്ന് വിളിക്കുകയായിരുന്നു.

മത്സരത്തില്‍ ബെംഗളൂരു വിജയിച്ച ശേഷമായിരുന്നു ഇത്. ഇരുവരും കാണാന്‍ ഇത്രയും ആഗ്രഹിച്ചിരുന്നോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ടീമിന്റെ കളി എങ്ങനെയുണ്ടെന്ന് അനുഷ്‌കയോട് കോലി ചോദിക്കുയാണെന്നും ചിലര്‍ പറയുന്നു.

പരാജയത്തോടെയാണ് തുടങ്ങിയെങ്കിലും ബെംഗളൂരു രണ്ടാം മത്സരത്തിലെ വിജയത്തിലൂടെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്സിന്റെ ബാറ്റിംഗ് കരുത്തായിരുന്നു പഞ്ചാബിനെതിരെ ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്

×