Advertisment

ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് 25 ലക്ഷം രൂപയുടെ ചരസ് കടത്താന്‍ ശ്രമം; കോഴിക്കോട് യുവാവ് പിടിയില്‍

New Update

കോഴിക്കോട്: ജില്ലയില്‍ 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് പിടിയില്‍. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് കോഴിക്കോട് -പള്ളിയാര്‍ക്കണ്ടി മുഹമ്മദ് റഷീബിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

publive-image

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ  ചരസിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്  യുവാവിനെ  പിടികൂടിയത്.

arrest report
Advertisment