Advertisment

പഴയിടം മോഹനൻ നമ്പൂതിരിയെന്ന സാധുവായ പാചകവിദഗ്ധനെ ഇത്തരത്തിൽ അപമാനിച്ചു വിടത്തക്കവണ്ണം അദ്ദേഹം എന്തപരാധമാണ് ചെയ്തത് ? കലോത്സവ വേദികളിൽ നോൺ വേജ് ഭക്ഷണം വിളമ്പുന്നത് തീരുമാനിക്കാനുള്ള അധികാരമൊന്നും അദ്ദേഹത്തിനില്ലെന്ന് ആർക്കാണറിയാത്തത്

New Update

publive-image

Advertisment

എല്ലാവർക്കും തൃപ്തിയായിക്കാണുമല്ലോ, അല്ലേ ? പഴയിടം മോഹനൻ നമ്പൂതിരിയെന്ന സാധുവായ പാചകവിദഗ്ധനെ ഇത്തരത്തിൽ അപമാനിച്ചു വിടത്തക്കവണ്ണം അദ്ദേഹം എന്തപരാധമാണ് ചെയ്തത് ? കലോത്സവ വേദികളിൽ നോൺ വേജ് ഭക്ഷണം വിളമ്പുന്നത് തീരുമാനിക്കാനുള്ള അധികാരമൊന്നും അദ്ദേഹത്തിനില്ലെന്ന് ആർക്കാണറിയാത്തത്. സർക്കാരും സംഘടകരുമാണ് അത് തീരുമാനിക്കേണ്ടത്.

ഞാൻ നോൺ വേജ് കഴിക്കുന്ന വ്യക്തിയാണ്. നോൺ വേജ് ആഹാരത്തോട് എതിരുമില്ല. എന്നാൽ വളരെ ദുരൂഹമായ പ്ലാനിംഗുകളോടെ ഒന്നോ രണ്ടോ വ്യക്തി കൾ അഴിച്ചുവിട്ട കലോത്സവവേദിയിലെ ഭക്ഷണ വർഗീയത ഒടുവിൽ 2005 മുതൽ 16 വർഷമായി മികച്ച രീതിയിൽ കോടിക്കണക്കിനു കുഞ്ഞുങ്ങൾക്ക് ഭക്ഷണമൊരുക്കി വിളമ്പിയ ഒരു നല്ല മനുഷ്യനോടുള്ള നന്ദികേടായിപ്പോയി എന്ന് തന്നെ പറയും.


ഇന്നുവരെ ഒരാൾക്കുപോലും അദ്ദേഹം വിളമ്പിയ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ചെറിയ ഒരസ്വസ്ഥതയെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല.


സസ്യാഹാരത്തെ പുശ്ചിക്കുന്നവർ ഇതറിയണം. കേരളാ യൂണിവേഴ്സിറ്റിയിൽ ജോലിചെയ്‌തുകൊണ്ട് ചാനലിൽ പ്രോഗ്രാം നടത്തി പണമുണ്ടാക്കിയിരുന്നത് പിടിക്കൂടിയപ്പോൾ അവിടെനിന്നും മുങ്ങിയ മഹാനാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്ന വസ്തുതയും നാമറിയണം. തീർച്ചയായും എന്തോ ഹിഡൻ അജണ്ട ഇതിൻ മണക്കുന്നുണ്ട്.

ഇവിടെ നോൺ വേജിനായി വാദിക്കുന്നവർ മനസ്സിലാക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഭക്ഷണത്തിൽ നോൺ വേജ് ഒരത്യാവശ്യ ഘടകമേയല്ല. ഇത് ഞാൻ പറയുന്നതല്ല. കിംസ്, അമൃത, അപ്പോളോ തുടങ്ങിയ ഒട്ടുമിക്ക പ്രമുഖ ആശുപത്രികളിലെല്ലാമുള്ള ഡയറ്റിഷ്യൻമാരാണ് ഈ നിർദേശവും ഉപദേശവും രോഗികൾക്ക് നൽകുന്നത്. അവർ ഒരു ഭക്ഷണപാത്രം വരച്ചുകാട്ടിയിട്ട് അതിൽ 75 % പച്ചക്കറിവർഗ്ഗങ്ങളും 25 % മാത്രം ചോറ് അല്ലെങ്കിൽ ചപ്പാത്തി കഴിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. നോൺ വേജ് പരമാവധി ഒഴിവാക്കാ നാണ് അവർ പറയുന്നത്. എന്തുകൊണ്ടാകാം ആശുപത്രികൾ രോഗികൾക്ക് ഇങ്ങനെ നിർദ്ദേശം നൽകുന്നത്...?

publive-image

ഇവിടെ രണ്ടു ചിത്രങ്ങൾ നൽകുന്നുണ്ട്. ഒന്ന് മലയാളിയും ബോളിവുഡ് താരവുമായ ജോൺ എബ്രഹാം. രണ്ട് ക്രിക്കറ്റർ ഇഷാന്ത് ശർമ്മ. ഇവർ രണ്ടുപേരും തികഞ്ഞ സസ്യഭുക്കുകളാണ്. ജോൺ അബ്രഹാമിന്റെ പിതാവ് മാംസഭുക്കാണ്. മാതാവ് പാഴ്സിയായ സ്ത്രീയും. പാഴ്സികൾ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും പാഴ്സിയായ ജോണിന്റെ അമ്മ മുട്ട പോലും കഴിക്കില്ല. ആ രീതിയാണ് ജോണും പിന്തുടരുന്നത്. അദ്ദേഹം മൽസ്യം, മുട്ട, ഇറച്ചിവർഗ്ഗങ്ങൾ ഒന്നും തൊടാറില്ല. എന്നാൽ ലോകപ്രശസ്തനായ ഒരു ബോഡി ബിൽഡർകൂടിയാണ് അദ്ദേഹം. തൻ്റെ സിക്സ് പാക്ക് ബോഡിയെപ്പറ്റിയും ആരോഗ്യ ത്തെപ്പറ്റിയും ജോൺ പറയുന്നത് ഇങ്ങനെയാണ്.

publive-image

" ശരീരത്തിന് ആരോഗ്യവും പ്രോട്ടീനും ലഭിക്കാൻ നോൺ വേജ് കഴിക്കണമെന്ന് പലരും നിർബന്ധിച്ചു. അവരോട് ഒരു മറുചോദ്യമാണ് ഞാൻ ചോദിച്ചത്. അതായത് നമ്മൾ പ്രോട്ടീനുവേണ്ടി കൊന്നു ഭക്ഷി ക്കുന്ന ആട്, കാള, പോത്ത്, എരുമ ഇവയൊന്നും മാംസഭുക്കുകളല്ല. അവയ്ക്ക് പ്രോട്ടീൻ ലഭിക്കുന്നത് ഇലകളിൽ നിന്നും പുല്ലുകളിൽനിന്നുമാണ്. ആജാനബാഹുവായ ആന പോലും പച്ചിലകളാണ് ആഹാരമാക്കുന്നത്." വളരെ അർത്ഥവത്താണ് ഈ വാക്കുകൾ.

തികഞ്ഞ സസ്യഭുക്കായ ക്രിക്കറ്റർ ഇഷാന്ത് ശർമ്മയോട് ഒരു വിദേശ കോച്ച് മാംസം കഴിക്കാൻ ഉപദേശിക്കുകയുമുണ്ടായി. ഫാസ്റ്റ് ബൗളർമാർക്ക് തുടർച്ചയായി ഓടാനുള്ള എനർജി ലഭിക്കണമെങ്കിൽ നോൺ വേജ് കഴിച്ചേ മതിയാകൂ എന്നാണദ്ദേഹം പറഞ്ഞത്. അതിനു മറുപടിയായി ശർമ്മ ചോദിച്ചത് " ലോകത്തെ ഏറ്റവും വേഗ ഓട്ടക്കാരായ കുതിരകൾ എന്തുകൊണ്ട് സസ്യഭുക്കുകളായി എന്നാണ് " . അതിനു മറുപടി കോച്ചിന്റെ പക്കലും ഇല്ലായിരുന്നു.

publive-image


അപ്പോൾ ഒരു കാര്യം വ്യക്തമാണ് നോൺ വേജ് കഴിച്ചാൽ മാത്രമേ ബുദ്ധിയും ആരോഗ്യവും ഉണ്ടാകൂ എന്നത് അബദ്ധധാരണയാണ്.


ഭക്ഷ്യവിഷബാധമൂലമുള്ള അപകടങ്ങളും മരണങ്ങളും നോൺ വേജ് മൂലം മാത്രമാണുണ്ടാകാറുള്ളത്. അമിതമായ മാംസാഹാര ഉപ യോഗം ഉറപ്പായും ക്യാൻസറിനുള്ള ക്ഷണക്കത്തു പോലെയാണ് എന്ന് ആരോഗ്യവിദഗ്ധർ വരെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അമിതമായ ഇല - പച്ചക്കറിയുപ യോഗം ക്യാൻസറിനുള്ള പ്രതിരോധവുമാണ്.

publive-image

കേരളത്തിലെ ഒരു ഹോട്ടലിൽപ്പോലും വിശ്വസിച്ചു കയറി ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല അടുക്കളകളും കണ്ടാൽ ഓക്കാനം വരും. അതുകൊ ണ്ടാണ് അകത്തേക്ക് ആളുകൾക്ക് പ്രവേശനം അവർ നിഷേധിക്കുന്നത്.

publive-image

16 വർഷം നമ്മുടെ കൊച്ചുകുട്ടികൾക്ക് ശുദ്ധമായ ഭക്ഷണം വച്ച് വിളമ്പിയ സാധ്വിയായ ഒരു മനുഷ്യനെ അധിക്ഷേപിച്ചും അവഹേളിച്ചും പുറത്താക്കിയതിനു പിന്നിൽ മന്ത്രിയുടെ മൗന സമ്മതവും ഉണ്ടെന്നുവേണം അനുമാനിക്കാൻ. ഇത് തീർത്തും നന്ദികേടും നെറികേടുമായിപ്പോയി എന്ന് മാത്രമേ ഓർമ്മിപ്പിക്കാനുള്ളു.

പ്രകാശ് നായര്‍ മേലില

Advertisment