Advertisment

അമേരിക്കൻ ജയിലുകളിൽ നരകയാതനയനുഭവിക്കുന്നത്‌ 20,000 ഇന്ത്യൻ തടവുകാർ; ജോലിയെടുത്തിട്ടും ശമ്പളമില്ല ! ഞെട്ടിക്കുന്ന ആരോപണങ്ങള്‍

New Update

publive-image

Advertisment

20,000 ഇന്ത്യൻ തടവുകാർ അമേരിക്കൻ ജയിലുകളിൽ നരകയാതനയനുഭവിക്കുന്നു. അമ്പരപ്പിക്കുന്ന കണക്കാണിത്. അമേരിക്കൻ ജയിലുകളിൽ തടവിൽക്കഴിയുന്ന ഇവരെക്കൊണ്ട് അനധികൃതമായി അവർ ജോലി ചെയ്യിക്കുന്നു, അതും നിർബന്ധിതമായി. വിസമ്മതിച്ചാൽ അവരെ ഒരു ഇരുണ്ട സെല്ലിൽ ഒറ്റയ്ക്ക് പൂട്ടിയിടുകയാണ് പതിവ്.

20,000-ത്തിലധികം ഇന്ത്യക്കാരാണ് അമേരിക്കൻ ജയിലുകളിൽ ഇപ്പോൾ അനധികൃതമായി കഴിയുന്നത്. 2022 ൽ അമേരിക്കയിലേക്ക് വിവിധതരത്തിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ച 60000 ഇന്ത്യക്കാരെയാണ് അമേരിക്ക അറസ്റ്റ് ചെയ്തു തടവിലാക്കിയത്. ഇതിൽ 40000 പേർ മോചിതരായി.

കൈവശം രേഖകളൊന്നുമില്ലാത്ത ഈ തടവുകാർ ജയിലുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലൂടെ, ജയിലുകൾ വലിയ വരുമാനമാണുണ്ടാക്കുന്നത്, പക്ഷേ തടവുകാർക്ക് ഒന്നും നൽകുന്നില്ല. ജോലി ചെയ്യാൻ വിസമ്മതിക്കുന്ന തടവുകാരെ ശിക്ഷയെന്ന തരത്തിൽ ഇരുണ്ട സെല്ലുകളിൽ പൂട്ടുന്നു.

അമേരിക്കയിലെ ജയിലുകൾ ഒരു വ്യവസായമായി മാറിയെന്ന് മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നു. ഓരോ വർഷവും 11 ബില്യൺ ഡോളർ അതായത് 91,000 കോടി രൂപയാണ് തടവുകാരെ പണിയെടുപ്പിക്കുന്നതിലൂടെ അവർ സമ്പാദിക്കുന്നത്. എന്നാൽ തടവുകാർക്ക് ഒരു മണിക്കൂർ ജോലിക്ക് മാത്രമേ കൂലി ലഭിക്കൂ. അവരുടെ വാർഷിക മിനിമം വേതനം $450 ആയി അതായത് 36000 രൂപ ആയി നിശ്ച യിച്ചിട്ടുണ്ട്.


ജയിലിലെ അനധികൃത തടവുകാരുടെ അവസ്ഥ ദയനീയമാണെന്ന് അന്വേഷകയായ കമ്മീഷനംഗം ജെന്നിഫർ പറയുന്നു.


ഈ തടവുകാർക്ക് കൃത്യമായ ശമ്പളം നൽകാൻ തങ്ങൾക്ക് മതിയായ പണമില്ലെന്ന് ജയിലുകൾ അവകാശപ്പെടുന്നതും കളവാണ്. തടവുകാരെ അടിമ തൊഴിലാളികളാക്കി ജയിലുകൾ കോടിക്കണക്കിന് ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷേ ഇതിന് ശേഷവും തടവുകാർ ചൂഷണം ചെയ്യപ്പെടുകയാണ്. ചിലപ്പോൾ ജയിലിൽ സോപ്പ് വാങ്ങാനോ ഫോൺ വിളിക്കാനോ പോലും തടവുകാർക്ക് പണമില്ലാത്ത അവസ്ഥയുമുണ്ട്.

യഥാർത്ഥത്തിൽ, സ്വകാര്യ കമ്പനികളാണ് അമേരിക്കയിൽ ജയിലുകൾ നടത്തുന്നത് . ഈ ജയിലുകളിൽ കൂടുതൽ തടവുകാർ ഉള്ളതിനാൽ കമ്പനികൾക്ക് സർക്കാരിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കും. ജയിലുകളുടെ 80% ജോലിയും ചെയ്യുന്നത് തടവുകാരാണ്. വൃത്തിയാക്കൽ, അറ്റകുറ്റപ്പണികൾ, അലക്കൽ തുടങ്ങിയ ജോലികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ഉപകരണങ്ങൾ,മേശ ,കസേര തുടങ്ങി പല ഉൽപ്പന്നങ്ങളും മറ്റും നിർമിക്കുന്നതിനുള്ള കരാറും പുറത്തുള്ള കമ്പനികൾ ജയിലുകൾക്ക് നൽകുന്നു. ഈ തടവുകാരെവച്ചാണ് ജോലികളെല്ലാം ചെയ്യിക്കുന്നത്. തുടർച്ചയായി ജോലി ചെയ്യാൻ വിസമ്മതി ക്കുന്നവരെ സെല്ലിൽ ഒറ്റയ്ക്ക് പൂട്ടുന്നതുകൂടാതെ യാതനകളും നൽകുന്നുണ്ട്. പലപ്പോഴും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ പോലും അനുവദിക്കില്ല.


രേഖകളില്ലാതെ അമേരിക്കയിൽ പ്രവേശിച്ച ഇന്ത്യക്കാരുടെ അറസ്റ്റ് ഒരു വർഷത്തിനിടെ ഇരട്ടിയായി വർദ്ധിച്ചു. മെക്സിക്കോ വഴിയാണ് ഭൂരിഭാഗവും യുഎസ് അതിർത്തിയിൽ പ്രവേശിക്കുന്നത്.


അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ കേസുകളിൽ, തടവുകാർക്ക് ഒരു വർഷത്തിനുള്ളിൽ ജാമ്യം ലഭിക്കും. എന്നാൽ പല തടവുകാർക്കും ഒരു അഭിഭാഷകനെ നിയമിക്കാൻ പോലും പണമില്ല. അതിനാൽ അവർ ജയിലിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നു. 2022ൽ അമേരിക്കയിൽ അറസ്റ്റിലായ 60,000 ഇന്ത്യക്കാരിൽ 40,000 പേർക്ക് ജാമ്യം ലഭിച്ചെങ്കിലും 20,000 പേർ ഇപ്പോഴും ജയിലുകളിൽ കഴിയുകയാണ്.

-പ്രകാശ് നായര്‍ മേലില

Advertisment