Advertisment

മാതൃ ദിനത്തിന്റെ ബാക്കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

ഒരു മാതൃദിനം കൂടി കഴിഞ്ഞു പോയി

ലോകം എമ്പാടും ആഘോഷ തിമിര്‍പ്പോടെ കഴിഞ്ഞു പോയ് .it was the celebration of motherhood indeed -

ഒരു ജീവന് ജന്മം നല്‍കുക. ഒരുകുഞ്ഞിന് ജന്‍മം നല്‍കുക ഒരു അതുല്യമായ ഒരു കാര്യമാണ് . ദൈവം വംശ നിലനില്പിന്റെ ഉത്തരവാദിത്യം അമ്മമാര്‍ക്ക് തന്നെ നല്‍കി .

സ്ത്രീക്ക് ദൈവം നല്‍കിയ അതുല്യവരദാനം .yes it is a blessing from GOD . but in reality is it a true blessing ??

സുന്ദരിയായ ഒരുപെണ്‍കുട്ടി പ്രസവശേഷം ശരിക്കയും ആകെ ഒരു മാറ്റത്തിന്റെ പാതയിലാണ്. മാനസികമായും, ശാരീരികമായും. സ്തൂല സുന്ദര ശരീരം അവര്‍ക്കു തന്നെ അംഗീകരിക്കാനാാത്ത വണ്ണം രൂപാന്തരം പ്രാപിക്കുന്നു. തനിക്ക് യാതൊരു നിയന്ത്രണമോ ഇഷടമോ ഇല്ലാത്തവണ്ണം അത്

രൂപം പ്രാപിക്കുന്നു. പോരാത്തതിന് നിത്യസമ്മാനമായ ചുളിവുകളൂം. പുതിയ രൂപാന്തരം അവള്‍ക്കു നഷ്ടമോ ലാഭമോ ?

സ്വന്തം ജീവന്‍ പോലും പലപ്പോളും അപകടത്തില്‍, പല രോഗങ്ങളും കൂടപ്പിറപ്പുകള്‍ ആകുന്നു, പണ്ട് ധരിച്ച വസ്ത്രങ്ങള്‍ അന്യമാകുന്നു. സ്വസ്ഥമായ ഒരു ഉറക്കം പോലും ഓര്മയാകുന്നു. ജീവിത്തിന്റെ എല്ലാ ഓര്‍ഡറുകളും താളം തെറ്റുന്നു. യാത്രജോലി, ഭക്ഷണം, വസ്ത്രം, ഉറക്കം, ആരോഗ്യം എല്ലാം ഒരു വ്യത്യസ്ത തലത്തിലേക്ക് മാറുന്നു.

ചിലര്‍ക്ക് മാനസീക പിരിമുറുക്കവും, ഡിപ്രഷനും. ചിലര്‍ മരുന്നുകള്‍ക്കും അടിമകള്‍ ആകുന്നു . എന്നാല്‍ താന്‍ നൊന്തു പെറ്റ കുഞ്ഞിനെ കാണുമ്പൊള്‍ , അവന്റെ മന്ദസ്മിതം ആ നഷ്ട്ങ്ങളെ അവള്‍ ലാഭമായി കാണുന്നു. എന്നാല്‍ തന്‍ജന്മം നല്‍കിയ പൈതല്‍ വലുതാകുമ്പോള്‍ അവരെ നടതള്ളുന്ന ഈകാലത്തും , മക്കളാല്‍ പടിയിറക്കപെടുമ്പോള്‍, അവഗണിക്കപെട്ടുമ്പോള്‍, പട്ടിണിക്കിടക്കപ്പെടുമ്പോള്‍ അവള്‍ക്കത് ബ്ലസിങ് തന്നെയോ?

Advertisment