Advertisment

റഫാല്‍ കരാര്‍ റദ്ദാക്കില്ല; ഒലാന്ദിന്റെ വെളിപ്പെടുത്തലും രാഹുലിന്റെ ട്വീറ്റും ആസൂത്രിതമെന്നും ജെയ്റ്റ്‌ലി

New Update

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് വിവാദമായിരിക്കെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ കരാര്‍ റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി. റഫേല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടത്തിയത് ഇന്ത്യ ഗവണ്‍മെന്റിന്റെ ശിപാര്‍ശ പ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദമായതോടെ ഒലാന്ദ് നിലപാട് മയപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സിന് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

Advertisment

publive-image

ഇതിന് പിന്നാലെയാണ് കരാര്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഒലാന്ദിന്റെ വെളിപ്പെടുത്തലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അടുത്തടുത്ത സമയങ്ങളില്‍ വന്നത് യാദൃശ്ചികമല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഇന്ത്യയിലേയും ഫ്രാന്‍സിലേയും പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ സംസാരിക്കുന്നതിന് പിന്നില തികച്ചും യാദൃശ്ചികത മാത്രമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഒലാന്ദിന്റെ പ്രസ്താവനയും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും ബന്ധമുണ്ടെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

റിലയന്‍സ് ഡിഫന്‍സിനെ റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടുവെന്ന് സെപ്റ്റംബര്‍ 21നാണ് ഒലാന്ദ് വെളിപ്പെടുത്തിയത്. ഏതാനും ആഴ്ചകള്‍ക്കകം സ്‌ഫോടനാത്മകമായ ചില വിവരങ്ങള്‍ പുറത്തു വരുമെന്ന സൂചന നല്‍കി ഓഗസ്റ്റ് 30ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇത് രണ്ടും മുന്‍കുട്ടി നിശ്ചയിച്ചതാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. വിമാനം വാങ്ങിയ നിരക്ക് സംബന്ധിച്ച് സി.എ.ജി അന്വേഷണം നടക്കട്ടെയെന്നുംകരാര്‍ റദ്ദാക്കില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Advertisment