Advertisment

അസ്സിസ്റ്റ്‌ ബേ സ്റ്റാര്‍ട്ട്‌അപ്പ് സംരംഭവുമായി യുവ പ്രവാസി.

author-image
admin
New Update

റിയാദ് :എല്ലാ സേവനങ്ങളും ഒരു കുടകീഴില്‍ ഒരുക്കികൊണ്ട് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപെടുത്തി പൊതുജനങ്ങള്‍ക്ക് ആവിശ്യമായ പ്രധാനസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി “അസ്സിസ്റ്റ്‌ ബേ” സ്റ്റാര്‍ട്ട്‌അപ്പ് സംവിധാനവുമായി യുവ പ്രവാസി മുഹമ്മദ്‌ മുസ്തഫ കാസിം.,നിയമം, ആരോഗ്യം, നിര്‍മാണമേഖല, വിനോദസഞ്ചാരമേഖല എന്നിവയെ കോര്‍ത്തിണക്കി പൊതുജനങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന സ്ഥപാനമാണ് അസ്സിസ്റ്റ്‌ ബേയെന്ന് കമ്പനി മാനേജിംഗ് പാര്‍ട്ട്ണര്‍ മുഹമ്മദ്‌ മുസ്തഫ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

അസ്സിസ്റ്റ്‌ ബേ കമ്പനി വക്താക്കള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

ഏതു മേഖലയിലാണ് സഹായം വേണ്ടത് നിയമരംഗത്താനെങ്കില്‍ അതിനെക്കുറിച്ച്‌ പഠിച്ച് വിശദമായ റിപ്പോര്‍ട്ട്‌ തന്നെ കസ്റ്റമര്‍ക്ക് നല്‍കാനുള്ള എല്ലാ സംവിധാനവും വിദേശത്തും നാട്ടിലും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു, സാമ്പത്തിക സഹായത്തിനുള്ള നിയമോപദേശം ടാക്സ്,ഇന്‍ഷുറന്‍സ്, വെക്തിപരമായും കമ്പനിപരമായും വേണ്ട സേവനങ്ങള്‍ പ്രത്യേകിച്ച് പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് ലഭിക്കേണ്ട സര്‍ക്കാര്‍ പരമായ എല്ലാ ജോലികളും, സ്ഥലം മേടിക്കുന്നതിന്, അതിന്റെ പേപ്പര്‍ ജോലികള്‍ വീട് നിര്‍മിക്കല്‍, നിര്‍മിച്ച വീടിന്‍റെ അറ്റകുറ്റപണികള്‍ സംരക്ഷണം എന്നിവ കരാര്‍ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ എല്ലാ അസ്സിസ്റ്റ്‌ ബേ വഴി കുറഞ്ഞ ചിലവില്‍ ലഭ്യമാകുമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു

ആരോഗ്യം ടൂറിസം, തുടങ്ങിയ മേഖലകളിലും മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റകളുമായി ചേര്‍ന്ന് ആരോഗ്യ പരിരക്ഷഉറപ്പു വരുത്തുന്ന കാര്യങ്ങള്‍ അതുപോലെ ഹെല്‍ത്ത്‌ ടൂറിസം എല്ലാ മേഖലയിലും കമ്പനിയുടെ സേവനം ലഭ്യമാകുമെന്ന് മുഹമ്മദ്‌ മുസ്തഫ കാസിം പറഞ്ഞു.

മുഹമ്മദ്‌ മുസ്തഫ കാസിം ജനിച്ചതും വളര്‍ന്നതും സൗദിയിലാണ് പിന്നിട് തുടര്‍ പഠനങ്ങള്‍ക്കായി നാട്ടില്‍ എത്തുകയും BBA,LLB ബിരുദം നേടുകയും പ്രമുഖമായ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ലോ ഫേമില്‍ ജൂനിയര്‍ അഭിഭാഷകനായി സേവനം ചെയ്യുകയും പിന്നിട് പുതുതലമുറ ബിസിനെസ്സിലേക്ക് തിരിയുകയുമാണ് ഉണ്ടായത്.

അസ്സിസ്റ്റ്‌ ബേ യുടെ വെബ്സൈറ്റില്‍ ഉപഭോക്താവിന് വേണ്ട എല്ലാ വിവരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ പ്രത്യേക സംവിധാനം വെബ്‌സൈറ്റില്‍ ഉണ്ടെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ്‌ മുസ്തഫ കാസിം ,മുസ്തഫ കാസിം എന്നിവര്‍ സംബന്ധിച്ചു.

Advertisment