Advertisment

നെഹ്റുവില്‍ തുടങ്ങിയ ബന്ധം ഇന്ദിരയിലൂടെ വളര്‍ന്ന് രാജീവ് ഗാന്ധി വരെ നീണ്ടു ; വാജ്‌പേയി നെഹ്‌റു കുടുംബത്തോട് അടുത്തു നിന്ന ബിജെപിക്കാരന്‍

New Update

വാക്കുകള്‍ കൊണ്ട് അമ്മാനമാടിയിരുന്ന നേതാവാണ് അടല്‍ബിഹാറി വാജ്‌പേയി. അത് അംഗീകരിച്ചു കൊടുത്തവരില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. താങ്കളുടെ വാക്‌ധോരണിയില്‍ ഞാന്‍ മുഴുകിപ്പോയി. എനിക്ക് അസൂയ തോന്നുന്നു. പക്ഷെ നിങ്ങള്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാണെന്റെ സങ്കടം' എന്നായിരുന്നു ഇന്ദിരാഗാന്ധി ഒരിക്കല്‍ വാജ്‌പേയിയെ കുറിച്ച് പറഞ്ഞത്.

Advertisment

publive-image

മറ്റ് പാര്‍ട്ടി നേതാക്കളുടെ സ്വീകാര്യനായ നേതാവാണ് വാജ്പേയി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനായ ബിജെപി നേതാവാക്കുന്നത്. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് തൊട്ടു മുമ്പ് ഇന്ദിരാഗാന്ധി വാജ്പേയിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്നത്് രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ആ അഭിപ്രായം ഇന്ദിരാഗാന്ധി സ്വീകരിച്ചിരുന്നില്ലെങ്കില്‍ പോലും. എന്നാല്‍ ആ തിരസ്‌കാരത്തിന് ഇന്ദിര വലിയ വിലകൊടുക്കേണ്ടി വന്നു. ഇന്ദിരാ വധത്തിനു ശേഷം പ്രതിയോഗികള്‍ക്ക് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിയുമായിരുന്ന സന്ദര്‍ഭത്തില്‍ പോലും അതിനു മുതിരാതെ വാജ്പേയി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തില്‍ നിലകൊണ്ടു. അന്ന് വാജ്പേയി പൂണ്ട മൗനത്തിന് രാഷ്ട്രീയ മര്യാദയുണ്ടായിരുന്നു.

publive-image

അതിനുള്ള നന്ദി രാജീവ് ഗാന്ധി പ്രകടിപ്പിക്കുക തന്നെ ചെയ്തു. വൃക്കരോഗബാധിതനായ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് പ്രയത്നിച്ചത്. സര്‍ക്കാര്‍ ചിലവില്‍ വിദേശത്ത് പോയി ചികിത്സ തേടാന്‍ രാജീവ് ഗാന്ധി അവസരമൊരുക്കി കൊടുത്തു. ഇന്ത്യന്‍ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലെ യോഗത്തിലേക്ക് അയച്ചാണ് രാജീവ് ഗാന്ധി വാജ്പേയിയോടുള്ള കരുതല്‍ കാണിച്ചത്. തന്റെ ജീവന്‍ രക്ഷിച്ച നേതാവാണ് രാജിവ് ഗാന്ധിയെന്നും അദ്ദേഹം കാരണമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും വാജ്പേയി പിന്നീടൊരവസരത്തില്‍ വെളിപ്പെടുത്തുകയുമുണ്ടായി.

നെഹ്റു കുടുംബത്തിലെ ഓരോ തലമുറയുമായും ആരോഗ്യകരമായ എന്നാല്‍ അഭിപ്രായ വ്യത്യാസത്തിലൂന്നിയ അടുപ്പം സൂക്ഷിച്ചയാളാണ് അടല്‍ ബിഹാറി വാജ്പേയി. നെഹ്റുവില്‍ തുടങ്ങിയ ബന്ധം ഇന്ദിരയിലൂടെ വളര്‍ന്ന് രാജീവ് ഗാന്ധി വരെ ശക്തിയാര്‍ജ്ജിച്ചു നിന്നു. രാഷ്ട്രീയാതീതമായി പ്രിയങ്കരനായിരുന്നു വാജ്പേയി ഇവര്‍ക്കേവര്‍ക്കും.

publive-image

വര്‍ഷങ്ങള്‍ക്കു മുമ്പ് വാഷിങ്ടണില്‍ വെച്ച് നടന്ന വിരുന്നില്‍ നെഹ്‌റു വാജ്‌പേയിയെ പരിചയപ്പെടുത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന പാര്‍ലമെന്റേറിയന്‍ എന്നാണ്. 1996 ല്‍ വെറും പതിമൂന്ന് ദിവസം മാത്രം ഭരണത്തിലേറി നെഹ്‌റു പറഞ്ഞത് യാഥാര്‍ഥ്യമായെങ്കിലും ഭൂരിപക്ഷം നേടാനാവാതെ തിരിച്ചിറങ്ങി. ഒരു നാള്‍ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ കഴിയുന്ന ഒറ്റകക്ഷിയായി ശക്തിയാര്‍ജ്ജിച്ചു തിരിച്ചു വരും എന്നായിരുന്നു അന്ന് വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞത്. അചഞ്ചലമായ എന്നര്‍ഥം വരുന്ന അടല്‍ എന്ന നാമം പോലെ തന്നെ അദ്ദേഹം വാക്ക് പാലിച്ചു. 1998 സെപ്റ്റംബറില്‍് വാജ്‌പേയി ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിലെത്തിച്ച് 2004 വരെ ഭരണത്തിലിരുന്നു.

publive-image

1957ല്‍ മുപ്പതാം വയസ്സിലാണ് വാജ്‌പേയ്് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. ആകാശത്തിന് കീഴെയുളള സകല പ്രശ്നങ്ങളിലും കൈയിടുകയെന്നതാണ് നെഹ്‌റുവിയന്‍ ശൈലി എന്ന് വിമര്‍ശിച്ചു കൊണ്ടായിരുന്നു കന്നി പ്രസംഗം തന്നെ. ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം.

publive-image

ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് നെഹ്റുവിനെ വിമര്‍ശിച്ച അന്ന് വാജ്പേയി സംസാരിച്ചത്. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്റു എന്നത് ചരിത്രം. ആദ്യ പാര്‍ലമെന്‍രേറിയന്‍ എന്നത് വകവെക്കാതെ പല നിര്‍ണ്ണായക യോഗങ്ങളിലേക്കും നെഹ്റുവിന്റെ ക്ഷണം വാജ്പേയിക്ക് ലഭിച്ചിരുന്നു

Advertisment