Advertisment

ഉയിര്‍പ്പിന്റെ പാതയിൽ അറ്റ്‌ലസ് രാമചന്ദ്രൻ ; അറ്റ്‌ലസിന്റെ പുതിയ ഷോറൂം ഉടന്‍

New Update

Image result for അറ്റ്ലസ് രാമചന്ദ്രൻ

Advertisment

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്റെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നീണ്ട മൂന്ന് വര്‍ഷത്തെ ദുബായ് ജയില്‍ വാസത്തിന് ശേഷം പുറത്തെത്തിയ രാമചന്ദ്രന്‍ അറ്റ്‌ലസിന്റെ പുതിയ ഷോറൂം തുറക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ദുബായില്‍ ഉടന്‍ തന്നെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് വിവരം.

Image result for അറ്റ്ലസ് രാമചന്ദ്രൻ

ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇ. വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Image result for അറ്റ്ലസ് രാമചന്ദ്രൻ

അതേസമയം ബാങ്കുമായുള്ള സാമ്ബത്തിക പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ജൂലൈ അഞ്ചിനു മുമ്ബ് ഉറപ്പ് നല്‍കണമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്കധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗള്‍ഫിലെ 17 ബാങ്കുകളും ഇന്ത്യയിലെ അഞ്ചു ബാങ്കുകളില്‍നിന്നുമായി നിരന്തരം വായ്പ എടുക്കാറുള്ള തന്നെ തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഒത്തുകളിയാണ ജയില്‍വാസത്തിനു കാരണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വായ്പ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന രണ്ടു ബാങ്കുകള്‍ ആരുടെയോ പ്രേരണയാല്‍ നല്‍കാന്‍ മടിച്ചതാണ് താന്‍ വായ്പ തിരിച്ചടവിനായി നല്‍കിയ ചെക്ക് മടങ്ങാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Image result for അറ്റ്ലസ് രാമചന്ദ്രൻ

ജയില്‍വാസം തന്നെ പലതും പഠിപ്പിച്ചു. പ്രശ്നം വരുമ്‌ബോള്‍ ഭാര്യ ഇന്ദു ഒഴിച്ച്‌ ആരുമുണ്ടായിരുന്നില്ല. പ്രശ്നത്തില്‍ കാര്യമായി ഇടപെടാമായിരുന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് അംഗങ്ങളും തിരിഞ്ഞുനോക്കിയില്ല. സ്ഥാപക മെമ്ബറാണെന്ന പരിഗണനപോലും നല്‍കിയില്ല. തന്റെ പേരിലുള്ള ബാധ്യതകള്‍ എല്ലാം വിറ്റുപെറുക്കിയാണെങ്കിലും വീട്ടും.-രാമചന്ദ്രന്‍ പറഞ്ഞു.

Advertisment