Advertisment

ഓസ്ട്രിയയില്‍ കനത്ത മഞ്ഞ് വീഴ്ച്ച , നിരവധി റോഡപകടങ്ങള്‍

New Update

publive-image

Advertisment

വിയന്ന : കിഴക്കന്‍ ഓസ്ട്രിയയിലെമ്പാടും കനത്ത മഞ്ഞുവീഴ്ച്ച . കിഴക്കന്‍ ഓസ്ട്രിയയ്ക്കു പുറമെ തെക്കന്‍ ഭാഗങ്ങളിലും ചൊവ്വാഴ്ച്ച മുതല്‍ കനത്ത മഞ്ഞുവീഴ്ച്ചയുണ്ടാകും എന്നു രാജ്യത്തെ കാലാവസ്ഥാ  വിഭാഗം  മുന്നറിയിപ്പ്  നല്‍കിയിരുന്നു  . വീനര്‍ നൊയേ സ്റ്റാട്റ്റില്‍ 15 സെന്റിമീറ്റര്‍ മഞ്ഞാണ് കാലാവസ്ഥാ വിഭാഗം പ്രവച്ചിരുന്നത് . വിയന്ന വീണ്ടും മഞ്ഞില്‍ പൊതിയും . രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ നേരിയ മഞ്ഞുപെയ്തു.

publive-imageനത്ത  മഞ്ഞു  വീഴ്ചയെത്തുടര്‍ന്ന്  രാജ്യത്തെമ്പാടും  നിരവധി  വാഹനങ്ങള്‍  അപകടത്തില്‍പ്പെട്ടു , എന്നാല്‍  ആര്‍ക്കും  ജീവഹാനിയില്ല .

മൈനസ് 12 ഡിഗ്രിയില്‍ നിന്ന് മൈനസ് 2 ഡിഗ്രിയിലേക്ക് അന്തരീക്ഷ താപനില ഉയരും. പകല്‍ സമയത്ത് മൈനസ് ഒന്നിനും മൂന്നിനുമിടയിലായിരിക്കും . കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് രാജ്യത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ വൈദ്യുതി ഗതാഗതം തകരാറിലാക്കും.

publive-image

വെള്ളിയാഴ്ച്ച രാവിലെ വരെ ഏകദേശം 20-30 സെന്റിമീറ്റര്‍ മഞ്ഞിനാണ് സാധ്യത . തണുത്ത മഞ്ഞുകാറ്റിനും ,രാത്രിയില്‍ -25 ഡിഗ്രിയിലേക്കും അന്തരീക്ഷ ഊഷ്മാവ് താഴുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു .

Advertisment