Advertisment

ഹോണ്ട ഇന്ത്യ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന്‍റെ അസോസിയേറ്റ് സ്പോണ്‍സര്‍

New Update
hmsi

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റു (എംബിഎസ്ജി) മായി അസോസിയേറ്റ് സ്പോണ്‍സറെന്ന നിലയില്‍ സഹകരിക്കും. 2023-24 കാലയളവില്‍ 11 മാസത്തേക്കാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റുമായുള്ള എച്ച്എംഎസ്ഐയുടെ പങ്കാളിത്ത കരാര്‍.

Advertisment

രാജ്യത്തുടനീളമുള്ള ഫുട്ബോള്‍ പ്രേമികളുടെ കായികാനുഭവം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഈ സഹകരണം എച്ച്എംഎസ്ഐക്കും എംബിഎസ്ജിക്കും ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. പങ്കാളിത്തത്തിന്‍റെ ഭാഗമായി ഹോണ്ട അതിന്‍റെ ഐക്കോണിക് ബ്രാന്‍ഡായ ഡിയോ മോഡലിനെ കൂടുതല്‍ പ്രൊമോട്ട് ചെയ്യും. യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ച് കൊണ്ട് ഹോണ്ട 2023ല്‍ പുതിയ ഡിയോ 125 അവതരിപ്പിച്ചിരുന്നു.

സഹകരണത്തിന്‍റെ ഭാഗമായി ഐഎസ്എല്‍ 2023-24 സീസണിലുനീളം മോഹന്‍ ബഗാന്‍ താരങ്ങളുടെ ജേഴ്സിയില്‍ ഹോണ്ട ഡിയോ ലോഗോ ആലേഖനം ചെയ്യും. ജേഴ്സി ബ്രാന്‍ഡിങിന് പുറമെ മത്സരങ്ങള്‍ക്കിടയില്‍ ഗ്രൗണ്ടിന് ചുറ്റുമുള്ള ഹോര്‍ഡിങിലൂടെയും, കോണ്‍കോര്‍സ് ഏരിയയിലും എച്ച്എംഎസ്ഐയുടെ ബ്രാന്‍ഡിങ് പ്രദര്‍ശിപ്പിക്കും.

ഫുട്ബോള്‍ പ്രേമികള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് എച്ച്എംഎസ്ഐയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റും തമ്മിലുള്ള ഈ സഹകരണമെന്നും,  ഈ പങ്കാളിത്തം ഐഎസ്എല്‍ 2023-24 സീസണിന് ആവേശവും ഊര്‍ജവും നല്‍കുമെന്നും  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുമായുള്ള സഹകരണത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും, ശക്തമായ പാരമ്പര്യമുള്ള ഒരു ക്ലബ് എന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള ഹോണ്ടയുടെ അതേ കാഴ്ചപ്പാട് ഫുട്ബോള്‍ ലോകത്തെ ത്രസിപ്പിച്ച് കൊണ്ട് തങ്ങള്‍ പങ്കിടുന്നുണ്ടെന്നും ആര്‍പിഎസ്ജി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ വിനോദ് ബിഷ്ത് പറഞ്ഞു.

 

Advertisment