Advertisment

ഹോണ്ട ഇന്ത്യ സെപ്തംബറില്‍ 5 ലക്ഷത്തിലേറെ യൂണിറ്റുകള്‍ വിറ്റു

New Update
ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 സെപ്തംബറില്‍ അഞ്ചു ലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്‍പന നടത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. മൊത്തം 5,26,998 യൂണിറ്റുകളുടെ വില്‍പനയാണ് ഈ വര്‍ഷം സെപ്തംബറില്‍ എച്ച്എംഎസ്‌ഐ നടത്തിയത്. ഇതില്‍ 4,91,802 യൂണിറ്റുകളുടെ വില്‍പ്പന ആഭ്യന്തര വിപണിയിലാണ്. അതേസമയം 35,196 യൂണിറ്റുകള്‍ വിറ്റഴിച്ച് കയറ്റുമതി 19% വര്‍ധിപ്പിക്കുകയും ചെയ്തു. 2022 സെപ്തംബറിനെ അപേക്ഷിച്ച് 2% വളര്‍ച്ചയാണ് സെപ്തംബറിലെ ആകെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

ഐഎസ്എല്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റുമായി അസോസിയേറ്റ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഹോണ്ട സഹകരണം പ്രഖ്യാപിച്ചതും 2023 സെപ്തംബറിലാണ്. കമ്പനിയുടെ മുന്‍നിര പ്രീമിയം മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂര്‍, ആക്ടിവ ലിമിറ്റഡ് എഡിഷന്‍, എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍, ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ റെപ്‌സോള്‍ എഡിഷന്‍ എന്നിവ അവതരിപ്പിച്ച് ഉല്‍പ്പന്ന ശ്രേണി വിപുലീകരിച്ചതിന് പുറമേ ഒബിഡി2 അനുസൃത സിബി300എഫ്, സിബി200എക്‌സ് എന്നിവയും സെപ്തംബറില്‍ കമ്പനി പുറത്തിറക്കി.

രാജ്യത്തെ 11 നഗരങ്ങളില്‍ റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണ പ്രചാരണം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷന്‍ സെന്ററുകളുടെ നാലാം വാര്‍ഷികാഘോഷം, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ കണക്കിലെടുത്ത് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭിമാനകരമായ ഭാമാഷാ പുരസ്‌കാരം, ഇന്ത്യ ഗ്രാന്‍ഡ്പ്രീയിയുടെ യോഗ്യതാ റൗണ്ടില്‍ റെപ്‌സോള്‍ ഹോണ്ട ടീം റൈഡര്‍മാരുടെ ശ്രദ്ധേയ പ്രകടനം എന്നിവയും സെപ്തംബറിലെ നേട്ടങ്ങളില്‍ ഉള്‍പ്പെടും.

Advertisment