Advertisment

ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്: കാവിന്‍ ക്വിന്റലിന് ഇരട്ട വിജയം

New Update
33

കൊച്ചി: ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) നടന്ന ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023 സീസണിന്റെ നാലാം റൗണ്ടില്‍ മികച്ച പ്രകടനവുമായി യുവ റൈഡര്‍മാര്‍. പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളിലാണ് റൈഡര്‍മാര്‍ തങ്ങളുടെ മത്സരവീര്യം പുറത്തെടുത്തത്.

Advertisment

എന്‍എസ്എഫ്250ആര്‍ വിഭാഗം നാലാം റൗണ്ടിന്റെ ആദ്യ റേസില്‍ കാവിന്‍ ക്വിന്റല്‍ ഒന്നാമതെത്തി. 15:06.431 സമയത്തിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. 15:22.491 സെക്കന്‍ഡില്‍ മലയാളി താരം മൊഹ്‌സിന്‍ പി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 0.043 സെക്കന്‍ഡിന്റെ ചെറിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം നഷ്ടമായ റഹീഷ് ഖത്രിക്ക് മത്സരത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രണ്ടാം റേസിലും കാവിന്‍ ക്വിന്റല്‍ ട്രാക്കിലെ ഏറ്റവും വേഗമേറിയ താരമായി തുടര്‍ന്നു. ആറ് ലാപ്പുകളുള്ള മത്സരത്തില്‍ മൊത്തം 11:20.815 സമയം കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയാണ് കാവിന്‍ തന്റെ ലീഡ് നിലനിര്‍ത്തിയത്. ട്രാക്കിലെ മറ്റ് റൈഡര്‍മാരെ ഏറെ പിന്നിലാക്കി 13.576 സെക്കന്‍ഡിന്റെ വ്യത്യാസത്തിലായിരുന്നു ഇന്റര്‍നാഷണല്‍ റൈഡറുടെ നാലാം റൗണ്ടിലെ ഇരട്ടവിജയം.

മൊഹ്‌സിന്‍ പി, ജോഹാന്‍ റീവ്‌സ് ഇമ്മാനുവല്‍, രക്ഷിത് എസ് ഡേവ് എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലുണ്ടായിരുന്നത്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ 11:34.391 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി മൊഹ്‌സിന്‍ പി രണ്ടാം സ്ഥാനം നേടി. 0.057 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ജോഹാന്‍ റീവ്‌സ് ഇമ്മാനുവലിന് രണ്ടാം സ്ഥാനം നഷ്ടമായത്. ഈ വിഭാഗത്തില്‍ ജോഹാന്റെ ആദ്യ പോഡിയം ഫിനിഷിങായിരുന്നു ഇത്.

ഹോണ്ടയുടെ ഉപദേശകരുടെയും പരിചയസമ്പന്നരായ റൈഡര്‍മാരുടെയും മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ തങ്ങളുടെ യുവ റൈഡര്‍മാര്‍ ഓരോ റൗണ്ടിലും മെച്ചപ്പെടുന്നുണ്ടെന്ന് നാലാം റൗണ്ടിലെ ടീം പ്രകടനത്തെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. സീസണിന്റെ അവസാനത്തോട് അടുക്കുമ്പോള്‍, ഇതിലും മികച്ച ഫലങ്ങള്‍ നേടാന്‍ തങ്ങളുടെ റൈഡര്‍മാര്‍ ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment