Advertisment

ലോകത്തിലെ ഏറ്റവും വിലയേറിയ എസ് യുവി 'കാൾമാൻ കിങ്സ്' പുറത്തിറങ്ങി

author-image
admin
New Update

ലോകത്തില്‍ എസ് യുവികളിലെ ഏറ്റവും വിലയേറിയ കാര്‍ 'കാൾമാൻ കിങ്സ്' ചൈനീസ് കാർ നിർമ്മാതാക്കൾ പുറത്തിറക്കി. നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ ഉപയോക്താക്കളിലേക്കെത്തുന്നത്. വൻ വിലകാരണം ചെലവാകാൻ അത്ര എളുപ്പമല്ലാത്തതിനാൽ വെറും പത്ത് കാറുകള്‍ മാത്രമാണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്.

Advertisment

publive-image

അതുല്യമായ എക്സ്റ്റീരിയറിന് പുറമെ ഇന്റീരിയറും സ്വപ്ന സമാനമാണ്. ആഡംബര സീറ്റുകൾ, ഗെയിംസ് കൺസോൾസ്, ഷാംപയിൻ ഫ്രിഡ്ജ് തുടങ്ങിയവ ഇതിനകത്തുണ്ട്. ഈ വാഹനത്തിലെ മിക്ക ഇന്റീരിയർ ഫീച്ചറുകളും നിയന്ത്രിക്കുന്നത് ആപ്പുകളിലൂടെയാണ്.

അതായത് സീറ്റുകൾ, എയർ പ്യൂരിഫയർ, ഫ്ലാറ്റ് സ്‌ക്രീൻ ടിവി, ഇൻഡോർ നിയോൺ ലൈറ്റുകൾ തുടങ്ങിയവയെല്ലാം ആപ്പുകളിലൂടെ നിയന്ത്രിക്കപ്പെടുന്നു. ഷാംപയിൻ ഫ്രിഡ്ജിന് പുറമെ ഇതിനകത്ത് എസ്പ്രെസ്സോ മെഷീൻ, പ്ലേസ്റ്റേഷൻ 4 തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.

മണിക്കൂറിൽ 140 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഷാർപ്പ് ആംഗിൾ എക്സ്റ്റീരിയർ കാർബൺ ഫൈബർ, സ്റ്റീൽ എന്നിവയാലാണ് നിർമ്മിച്ചിരിക്കുന്നത്. 4.5 ടണ്ണാണ് കാറിന്റെ ഭാരം. ഇത് ബുള്ളറ്റ് പ്രൂഫാക്കുന്നതിനായി താൽപര്യപ്പെടുന്നവർക്ക് ഇതിന്റെ ചേസിസ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിലൂടെ ഇതിന്റെ ഭാരം ആറ് ടൺ വരെയാവുകയുംചെയ്യും.

Advertisment