Advertisment

കോഴിക്കോടു നിന്ന് 200 കി.മി യാത്ര ചെയ്ത് കാസര്‍കോട് എത്തി; ലക്ഷ്യ സ്ഥാനം കണ്ടയുടന്‍ പണം നല്‍കാതെ യാത്രക്കാരന്‍ ഓട്ടോഡ്രൈവറെ കബളിപ്പിച്ച് മുങ്ങി

New Update

കോഴിക്കോട് : കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ നിന്ന് ഒരു യുവാവ് തിരുവനന്തപുരത്തേയ്ക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ശേഷം ഓട്ടോഡ്രൈവറെ പണം നല്‍കാതെ കബളിപ്പിച്ചെന്ന വാര്‍ത്ത പുറത്തു വന്നത് . അമ്മ മരിച്ചെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ തൃശൂരില്‍ നിന്ന് തിരുവനന്തപരത്തേയ്ക്ക് ഓട്ടോ വിളിച്ചത്.

Advertisment

publive-image

തിരുവനന്തപുരത്തെത്തിയ ശേഷം പണം നല്‍കാതെ മുങ്ങുകയും ചെയ്തു. സമാന സംഭവമാണ് കോഴിക്കോടു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടു നിന്ന് കാസര്‍കോടേക്ക് ട്രിപ്പ് വിളിച്ച യാത്രക്കാരന്‍ 200 കി.മി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങുകയായിരുന്നു.

200 കിമീ യാത്ര പിന്നിട്ടതിന് ശേഷം പണം കൊടുക്കാതെ യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചതായി പരാതി. നടക്കാവ് വെച്ചേക്കോട്ട് പറമ്പ് പി ഷാഹിദ് ആണ് ഓട്ടോയുമായി തിരിച്ചു വരാനുള്ള ഫമം പോലുമില്ലാതെ വലഞ്ഞത്.

കോഴിക്കോട് നിന്ന് ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ഉള്‍പ്പെടെ പോയതിന് പിന്നാലെയാണ് യാത്രക്കാരന്‍ മുങ്ങിയത്. 140 കിലോ മീറ്ററിനകത്താണ് ഇവര്‍ സഞ്ചരിച്ചത്. ആഗസ്റ്റ് നാലിനാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഒരാള്‍ തളിപ്പറമ്പിലേക്ക് ഓട്ടോറിക്ഷ പിടിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അത്.

പുലര്‍ച്ചെ തളിപ്പറമ്പില്‍ എത്തിയതിന് ശേഷം ചെറുവത്തൂരേക്ക് പോയി തിരിച്ച് പരിയാരം തിരുവട്ടൂരില്‍ ചെന്ന് പകല്‍ വീണ്ടും തളിപ്പറമ്പില്‍ എത്തി. പിന്നാലെ ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ പിന്നെ കണ്ടില്ല. അന്വേഷിച്ച് കണ്ടെത്താനാവാതെ വന്നതോടെ ഷാഹീദ് പൊലീസില്‍ പരാതിയുമായി ചെന്നെങ്കിലും ട്രിപ്പ് വിളിച്ചത് കോഴിക്കോട് നിന്നായതിനാല്‍ അവിടെയാണ് പരാതി നല്‍കേണ്ടത് എന്നായിരുന്നു മറുപടി.

ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമില്ലാതെ വന്നതോടെ ഹൈവേയിലെ ഓട്ടോ ഡ്രൈവര്‍മാരെ ഷാഹിദ് സമീപിച്ചു. ഇതോടെ സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും ഐഎന്‍ടിയുസി അംഗങ്ങളുടേയും സഹായത്താല്‍ പണം സ്വരൂപിച്ച് നല്‍കി. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷാഹിത് ഇയാളുടെ ചിത്രം എടുത്തിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

auto trip
Advertisment