Advertisment

യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു. പുതിയ സർക്കാരിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ നിരവധി വമ്പൻ സമ്മാനങ്ങൾ നൽകാനാണ് റെയിൽവേ പദ്ധതി.

author-image
ടെക് ഡസ്ക്
New Update
oiuy87ygf

ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുതിയ സർക്കാരിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ നിരവധി വമ്പൻ സമ്മാനങ്ങൾ നൽകാനാണ് റെയിൽവേ പദ്ധതി.

Advertisment

ഏകദേശം 41,000 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് കാബിനറ്റ് അംഗീകാരം നേടാനും റെയിൽവേ ശ്രമിക്കും. ഇതിൽ 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്‍ജ് പാമ്പനും പ്രവർത്തനക്ഷമമാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ, 2022 ഡിസംബറിൽ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു.

1913 ലാണ് ഈ പാലം നിർമ്മിച്ചത്. ഇതുകൂടാതെ, ബുള്ളറ്റ് ട്രെയിനിൻ്റെ ജോലികൾ വേഗത്തിലാക്കാനും സ്ലീപ്പർ വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനും റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഒപ്പം നഗര ഉപജീവന മിഷൻ്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഭവന മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.

നഗരങ്ങളിലെ പാവപ്പെട്ടവർക്ക് ഭവനവായ്പകൾക്കായി പലിശ സബ്‌സിഡി പദ്ധതി ആരംഭിക്കാൻ മന്ത്രാലയം ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ട്. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും പദ്ധതികൾ തയ്യാറാക്കിയതായും കാബിനറ്റ് സെക്രട്ടറി അവ അവലോകനം ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

24-hour-refund-trains-plan-for-indian-railway
Advertisment