Advertisment

സ്മാര്‍ട്ട് ടെക്നോളജിയുമായി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു

New Update
5

കൊച്ചി: ലോകപ്രശസ്ത ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, സ്മാര്‍ട്ട് കണക്ട് ഫീച്ചറോടുകൂടിയ പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. എലഗന്‍റ് റെഡ്, മാറ്റ് കോപ്പര്‍ ബ്രോണ്‍സ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍  പുതിയ സ്മാര്‍ട്ട് ടെക്നോളജി വേരിയന്‍റ് ലഭിക്കും. സ്മാര്‍ട്ട് ടോക്ക്, സ്മാര്‍ട്ട് ട്രാക്ക് എന്നിവയ്ക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റുചെയ്ത ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്ററും പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്മാര്‍ട്ട് ടെക്നോളജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഒരു എക്സ്ക്ലൂസീവ് ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പുമായി സ്മാര്‍ട്ട് ഫോണ്‍ കണക്റ്റ് ചെയ്താല്‍, റൈഡര്‍മാര്‍ക്ക്  വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിധത്തിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125ലെ സ്മാര്‍ട്ട് ടെക്നോളജിയുടെ സംയോജനം. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്സ് അസിസ്റ്റന്‍സ്, കോള്‍, മെസേജ് അറിയിപ്പുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം, ഫുഡ്/ഷോപ്പിങ് ആപ്പുകള്‍ എന്നിവയില്‍ നിന്നുള്ള അലേര്‍ട്ടുകള്‍, തത്സമയ കായിക സ്കോറുകള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, വാര്‍ത്താ അപ്ഡേറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

ഈ വിഭാഗത്തിലെ തന്നെ ആദ്യത്തെ ഫോളോ-മീ ഹെഡ്ലാംപ്സ്, ഹസാഡ് ലൈറ്റ്സ് പോലുള്ള ഫീച്ചറുകള്‍ മറ്റു പ്രധാന സവിശേഷതകളാണ്. 96,855 (എക്സ്ഷോറൂം, ഡല്‍ഹി) വിലയില്‍ പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്മാര്‍ട്ട്  ടെക്നോളജി ഇപ്പോള്‍  രാജ്യത്തുടനീളം ലഭ്യമാണ്.

Advertisment