Advertisment

ടാലന്‍റ് കപ്പിന്‍റെ അവസാന റൗണ്ടിലെ  ആദ്യറേസില്‍ തിളങ്ങി ഹോണ്ട ഇന്ത്യ ടീം

New Update
hondaa

കൊച്ചി: മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ സീസണിന്‍റെ അവസാന റൗണ്ടിലെ ആദ്യറേസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഹോണ്ട ഇന്ത്യ ടീം. യുവ റൈഡര്‍മാര്‍മാരുടെ അസാധാരണമായ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്‍എസ്എഫ്250ആര്‍ വിഭാഗം അഞ്ചാം റൗണ്ടിന്‍റെ ആദ്യ റേസില്‍ ഒന്നാമതെത്തി കാവിന്‍ ക്വിന്‍റല്‍ ചാമ്പ്യന്‍ഷിപ്പിലെ തന്‍റെ അപ്രമാദിത്യം തുടര്‍ന്നു. 

Advertisment

ആറ് ലാപ് റേസുകളിലായി 11:17:416 സമയത്തിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.  11:23:929 സെക്കന്‍ഡില്‍ രക്ഷിത് എസ് ദവെയാണ് കാവിന് തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്തത്. വാശിയേറിയതായിരുന്നു മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം. വിവേക് രോഹിത് കപാഡിയ ആദ്യമായി 11:26:456 സമയവുമായി മൂന്നാമനായി ഫിനിഷ് ചെയ്തു.

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്ഫ്250ന്‍റെ യോഗ്യതാ റൗണ്ടും ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ ശ്രദ്ധേയമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. 1:51:123 എന്ന വേഗമേറിയ ലാപ്പ് സമയവുമായി ക്വിന്‍റല്‍ തന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. രക്ഷിത് എസ് ദവെ 1:52:677 സമയത്തോടെ രണ്ടാമതും, 1:52.134 ലാപ് സമയവുമായി വിവേക് രോഹിത് കപാഡിയ മൂന്നാമതുമായി.

പ്രകടനം ആക്ഷന്‍ നിറഞ്ഞതും അസാധാരണവുമായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. യുവ റൈഡര്‍മാര്‍ വീണ്ടും തങ്ങളുടെ അസാമാന്യമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചു. ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ടിന്‍റെ സാധ്യതകളുടെ തെളിവായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രപരമായ നീക്കങ്ങളും റൈഡിങ് ടെക്നിക്കുകളും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് കാവിന്‍ ക്വിന്‍റല്‍ പ്രതികരിച്ചു.

 

Advertisment