Advertisment

നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുത്, മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

New Update
childran in the car1.jpg

വാഹനങ്ങൾ വെയിലത്ത് നിര്‍ത്തിയിട്ട്   കുട്ടികളെ തനിച്ചിരുത്തി  പോകരുതെന്ന് മുന്നറിയിപ്പ്. വാഹനത്തിനകത്തെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. വെയിലത്ത് നിര്‍ത്തിയിടുന്നത് ശീതീകരണ സംവിധാനമുള്ള വാഹനങ്ങളാണെങ്കിലും, വളരെ കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ എന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറയുന്നു  .

 വാഹനത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമാണെങ്കിലും ക്ലാസുകള്‍ നടത്തുന്ന വിദ്യാലയങ്ങളുണ്ടെങ്കില്‍, കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വേനല്‍ച്ചൂടേറുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിപ്പോകരുതെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു.

Advertisment