Advertisment

പുതിയ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കാൻ ബൊലേറോയുടെയും സ്കോർപിയോയുടെയും പദ്ധതി

ബൊലേറോയുടെ ഇലക്ട്രിക് പതിപ്പിന്റെ ലോഞ്ച് എപ്പോഴായിരിക്കുമെന്ന് കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല. മഹീന്ദ്ര രണ്ട് ജനപ്രിയ സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകൾ രാജ്യത്ത് അവതരിപ്പിക്കും

author-image
ടെക് ഡസ്ക്
New Update
oisyurt67tgdryxretdtfyuguhu

ബൊലേറോയുടെയും സ്കോർപിയോയുടെയും പുതിയ ഇലക്ട്രിക് പതിപ്പുകൾ സമീപഭാവിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര ബൊലേറോ പതിറ്റാണ്ടുകളായി ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന വാഹനങ്ങളിലൊന്നാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഈ എസ്‌യുവിക്ക് പകരക്കാരില്ലെന്ന് തന്നെ പറയാം.

Advertisment

ഓരോ മാസവും കമ്പനി ഈ എസ്‌യുവിയുടെ ശരാശരി എട്ടായിരത്തിലധികം യൂണിറ്റുകൾ വിൽക്കുന്നുണ്ട്. എന്നാൽ, ബൊലേറോയുടെ ഇലക്ട്രിക് പതിപ്പിന്റെ ലോഞ്ച് എപ്പോഴായിരിക്കുമെന്ന് കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല. മഹീന്ദ്ര രണ്ട് ജനപ്രിയ സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകൾ രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറഞ്ഞു.

സ്കോർപിയോ ഇലക്ട്രിക്, ബൊലേറോ ഇലക്ട്രിക് എന്നീ വാഹനങ്ങൾ കമ്പനിയുടെ പ്രത്യേക പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാവും നിർമ്മിക്കുക. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (MEB) പ്ലാറ്റ്‌ഫോമിന്റെ ഘടകങ്ങൾ ഇതിൽ ഉപയോഗിക്കും. ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികൾക്ക് പുറമെ കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് ചില വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമിൽ തന്നെയാവും നിർമ്മിക്കുക.

മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിൽ (MEAL) 1200 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്. മഹീന്ദ്ര ഥാർ ഇലക്ട്രിക് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ കമ്പനിയുടെ പുതിയ ഇലക്ട്രിക് വാഹന പ്ലാന്റ് അടുത്ത വർഷം 2024 മാർച്ചിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ അടുത്ത വർഷം അവസാനമോ 2025ലോ ഥാറിന്റെ ലോഞ്ച് നടക്കുമെന്നാണ് വിലയിരുത്തൽ. 

e-avatar bolero scorpio
Advertisment