Advertisment

ജാവ പെറാക്കിനെ അവതരിപ്പിച്ച് ജാവ യെസ്‍ഡി മോട്ടോര്‍ സൈക്കിള്‍സ്

ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ച ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ് ആധികാരിക സ്റ്റൈല്‍ സ്പോര്‍ട്ടി പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വന്‍ ജനപ്രീതിയും നേടിയെന്ന് കമ്പനി പറയുന്നു.

author-image
ടെക് ഡസ്ക്
New Update
yutfhrd

റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ജാവ 42 ബോബര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ച ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ് ആധികാരിക സ്റ്റൈല്‍ സ്പോര്‍ട്ടി പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വന്‍ ജനപ്രീതിയും നേടിയെന്ന് കമ്പനി പറയുന്നു.

Advertisment

തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ജാവ പെറാക് എന്നും ഈ മേഖലയിലെ തങ്ങളുടെ മേധാവിത്തം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും 42 ബോബര്‍ എന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആഷിഷ് സിങ് ജോഷി പറഞ്ഞു.  ജാവ പെറാക്കിന്‍റെ ഡല്‍ഹിയിലെ എക്സ്-ഷോറൂം വില 2,13,187 രൂപയാണ്.

ജാവ 42 ബോബറിന്‍റെ വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 2,09,500 മുതല്‍ 2,29,500 രൂപ വരെയാണ്. ജാവ, യെസ്‍ഡി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കീഴിലുള്ള പ്രീമിയം ടൂവീലർ ബ്രാൻഡായ ക്ലാസിക് ലെജൻഡ്‌സ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

നിലവിലുള്ള 423 ഔട്ട്‌ലെറ്റുകളിൽ നിന്ന് 750 ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ക്ലാസിക് ലെജൻഡ്‌സ് അതിന്റെ ഡീലർഷിപ്പ് ശൃംഖല വർദ്ധിപ്പിക്കാനും ഒരുങ്ങുകയാണ്. യൂറോപ്പിലെ കയറ്റുമതി അവസരങ്ങൾ പരിശോധിക്കാനും തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ ആസിയാൻ രാജ്യങ്ങളിലെ വിപണികളിൽ പ്രവേശിക്കാനുമുള്ള പദ്ധതികളോടെ ക്ലാസിക് ലെജൻഡ്‌സ് ആഗോള വിപുലീകരണത്തിനുള്ള നീക്കത്തിലുമാണ്. 

jawa-yezdi-stealth-dual-tone-perak
Advertisment