Advertisment

ആം ആദ്മി വെൽഫേർ അസോസിയേഷന്‍ സൗദിഅറേബ്യ (ആവാസ് ) പുതിയ നേതൃത്വം.

author-image
admin
New Update

റിയാദ്:  ബത്ഹ യിലേ റമാദ് ഓഡിറ്റോറിയത്തില് നടന്ന ആവാസ് വാര്ഷിക പൊതുസമ്മേളനവും, ജനറല് ബോഡിയും ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസ്തുത ജനറൽ ബോഡി യോഗം അസീസ് മാവൂര് (കണ്വീനര്), ഇല്ല്യാസ് പാണ്ടിക്കാട് (സെക്രട്ടറി), അരുണ് തമിഴ് നാട് (ട്രഷറര്) പോള് വര്ഗീസ് കൊല്ലം (ജോയിന്റ് കണ്വീനർ) അഫ്താബ് കോഴിക്കോട് (ജോയിന്റ് സെക്രട്ടറി) എന്നിവരേ തിരഞ്ഞെടുത്തു. കൂടാതെ ആവാസ് തുടര്ന്ന് വരുന്ന കലാകായിക ജീവകാരുണ്യ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി രവി റഫി, അസീസ് കടലുണ്ടി (കല) യൂസഫ്, സാക്കി കൊടിഞ്ഞി, ആദില്, റഷീദ് മൂര്ഖന് (സ്പോര്ട്സ്), ഹനീഫ അക്കാരിയ , ഷാനവാസ് പുന്നിലത്ത് ( പ്രോഗ്രാം കോ-ഓര്ഡിനേഷന് ), സിയാഫ് ഖാന്, ജഷീര് (ഐ. റ്റി & സോഷ്യല് മീഡിയ ), ഷരീഫ് കൂട്ടായി, ഷിഹാബ് (പ്രസ്സ് & മീഡിയ), മന്സൂര്‍ വേങ്ങര, ഷമീം തിരൂരങ്ങാടി, ബഷീര് ആരമ്പൂര് മംഗലാപുരം, ജലീല് വള്ളിക്കുന്ന് (അഡ്വെെസറി ബോര്ഡ് ) മജീദ് തിരൂര്, ഷരീഫ്ഷ, സമീര്, ഷബീർ കൊടക്കാട് (ചാരിറ്റി വിങ്ങ്), പോള്, അഫ്താബ് (പബ്ലിക് റിലേഷന്സ്) തുടങ്ങിയവരേയും പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്മാരെയും തിരഞ്ഞെടുത്തു.

ആം ആദ്മി പാർട്ടി ഓവര്സീസ് ചുമതലയുള്ള, കര്ണാടക കണ്‍വിനര്‍ പ്രിത്വി റെഡ്ഢി പ്രവര്‍ത്തകരുടെ സംശയങ്ങള്ക്ക് മറുപടി നല്കി. ആവാസ് നാഷണൽ കമ്മിറ്റി കൺവീനർ ബഷീർ ആരമ്പൂർ,മജീദ് തിരൂർ എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഇല്ല്യസ് പാണ്ടിക്കാട് നന്ദി പറഞ്ഞു.

Advertisment