Advertisment

ബാബരി മസ്ജിദ്: കോടതി വിധി അപഹാസ്യം: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി

author-image
admin
Updated On
New Update

റിയാദ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി അപഹാസ്യവും മതേതര ഇന്ത്യയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

publive-image

കോടതി വിധി ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നും ഇന്ത്യൻ നീതി പീഠം പോലും സത്യങ്ങളെ കണ്ണടച്ച് കബളിപ്പിക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു.

28 വർഷത്തിന് ശേഷം, ഇപ്പോൾ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്ന് കാണിച്ചു പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നീതിയുടെ കണിക ജനാധിപത്യ ഇന്ത്യയിൽ നിന്നും എടുത്തു കളയപ്പെട്ടുവെന്ന തരത്തിലേക്ക് അധഃപതിച്ചുവെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അളവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisment