Advertisment

“വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മനാമ: ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്‌മയായ “വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ പങ്കെടുത്തു.

Advertisment

publive-image

കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും അരങ്ങേറി. രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു. വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ രാത്രി 12 മണിയോടെ അവസാനിച്ചു. ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച്‌ സംഘടനയുടെ ഉദ്ദേശലക്ഷ്യത്തെ വിലയിരുത്തി സംസാരിച്ചു.

ഇസ്മായിൽ തിരൂർ , ആബിദ്, ജസീർ കാപ്പാട്, അഷ്‌റഫ്, ഇസ്മായിൽ ദുബായ്പടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൗഹൃദ കൂട്ടയ്മയിലെ എല്ലാ അംഗങ്ങളുടെയും സഹകരണം പരിപാടിക്ക് മാറ്റേകി.

publive-image

അൽറബീഹ് മെഡിക്കൽ സെന്ററിന്റെ 'മെംബേർസ് പ്രിവിലേജ് കാർഡ്' അൽറബീഹ്‌ പ്രതിനിധിയിൽ നിന്നും അഫ്സൽ അബ്‌ദുള്ള ഏറ്റുവാങ്ങി. സ്വാതി പ്രമോദ്‌ അവതാരകയായിരുന്ന പരിപാടിയിൽ ദീപക് തണൽ ആശംസയും ഇസ്മായിൽ ദുബായ്പടി നന്ദിയും അറിയിച്ചു.

Advertisment