Advertisment

അടുത്തയാൾ മഞ്ജു വാര്യർ! സാഗറിന് കൊടുത്തത് ലക്ഷങ്ങള്‍; പൾസർ സുനിയുടെ അമ്മക്ക് പണം കൊടുത്തു: ബൈജു കൊട്ടാരക്കര

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എറണാകുളം; കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  കേസിന്റെ വിചാരണ എറണാകുളത്തെ കോടതിയിലെ അടിച്ച മുറിയില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ വിസ്തരിച്ചുകൊണ്ടിരിക്കുന്നത് സാഗർ വിന്‍സെന്റ്, സായി ശങ്കർ, മഞ്ജു വാര്യർ തുടങ്ങിയ പ്രധാന സാക്ഷികളെയാണ്. ഈ അവസരത്തിൽ കേസിന്റെ വിചാരണയുടെ ഈ അവസാന ഘട്ടത്തിലും സാക്ഷികളെ സ്വാധീനിക്കാനുള്ള വലിയ ശ്രമം പ്രതിഭാഗം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ:

നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യത്തെ ഘട്ട വിചാരണ ഒരു പരിധി വരെ പൂർത്തിയാവുകയും ഇതിലെ പ്രതികളെല്ലാം എളുപ്പത്തില്‍ രക്ഷപ്പെടുമെന്നുള്ള ഒരു സാഹചര്യത്തിലാണ് ബാലചന്ദ്രകുമാർ എന്ന് പറയുന്ന ഒരു സംവിധായകന്‍ രംഗത്ത് വരുന്നത്. അദ്ദേഹത്തിന്റെ വരവോടെ ഈ കേസ് മറ്റൊരു വഴിയിലേക്ക് മാറുന്നതാണ് പിന്നീട് നാം കണ്ടത്.

2017 മുതല്‍ ഈ കേസില്‍ നടന്ന ഓരോ സംഭവങ്ങളും, അന്ന് ദിലീപിന്റെ കൂടെ സന്തത സഹചാരിയായി നടന്ന ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നതാണ് നാം കണ്ടത്. ഓഡിയോ ക്ലിപ്പുകള്‍ വീഡിയോ ക്ലിപ്പുകള്‍ തുടങ്ങിയ തെളിവുകളുമായിട്ടായിരുന്നു ഈ വെളിപ്പെടുത്തലുകള്‍. ബാലചന്ദ്രകുമാർ കൊടുത്ത ക്ലിപ്പുകള്‍ കുടാതെ പതിനായിരത്തിലേറെ വീഡിയോ ക്ലിപ്പുകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

അത്രയും തന്നെ ഓഡിയോ ക്ലിപ്പുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം കിട്ടിയത്. അന്ന് മുതല്‍ തന്നെ ഓരോരുത്തരേയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമം നടത്തിയതായുള്ല വാർത്തകള്‍ നമ്മള്‍ കൊടുത്തിരുന്നു.

കേസില്‍ വന്ന ഇരുപതോളം സാക്ഷികളെ കൂറുമാറാന്‍ പ്രേരിപ്പിച്ചു. അവർ കൂറുമാറുകയും ചെയ്തു. അക്കൂട്ടത്തില്‍ ചിലർ വീണ്ടും മൊഴി മാറ്റുകയും ചെയ്തു. ആ സാഗറിനെ വീണ്ടും വിസ്തരിക്കുന്നതാണ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു വിസ്താരം കഴിഞ്ഞു. രണ്ടാമത്തേതിനായി ഉടന്‍ വിളിപ്പിക്കും. ഈ സാഗറിനെയാണ് അഞ്ച് ലക്ഷം രൂപ കൊടുത്ത് മൊഴി മാറ്റിച്ചത്.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഇത് പുറത്ത് വരികയുമാണ് ചെയ്തത്. അതുപോലെ തന്നെയാണ് പള്‍സർ സുനിയുടെ അമ്മക്ക് പണം കൊടുത്തു എന്നുള്ളത്. ഇതുപോലെ ഒരുപാട് പേരെ മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഈ കേസിന്റെ ചുമതലയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ കാര്യങ്ങള്‍ നടന്നു.

ഒരോ സന്ദർഭത്തിലും എവിടെയൊക്കെ ആരെയൊക്കെ സ്വാധീനിക്കാമോ അവരെയൊക്കെ സ്വാധീനിക്കുന്നതായി തെളിവുകള്‍ സഹിതം പുറത്ത് വന്നു. അന്ന് നടന്ന സംഭവം പ്രതിയും കൂട്ടുരും റീ ക്രിയേഷന്‍ നടത്തുന്നതും നാം കണ്ടു. ബാലചന്ദ്രകുമാറിനെ പ്രതിഭാഗം അഭിഭാഷകർ ബുദ്ധിമുട്ടിക്കാവുന്നതിന്റെ പരമാവധി ബുദ്ദി മുട്ടിച്ചിട്ടും അസുഖബാധിതനായിരുന്ന ബാലചന്ദ്രകുമാർ അതെല്ലാം സഹിച്ച് കോടതിയില്‍ ഇരിക്കുകയായിരുന്നു.

ബാലചന്ദ്രകുമാർ ഇപ്പോഴുള്ള ഈ രോഗത്തില്‍ നിന്നും ഭേദമായി പുറത്ത് വരും. അദ്ദേഹത്തിന്റെ നാല് ദിവസത്തെ വിചാരണ ചിലപ്പോള്‍ തിരുവനന്തപുരത്തെ കോടതിയിലായിരിക്കും നടക്കുക. ബാലചന്ദ്രകുമാറിന്റെ വിചാരണ മാത്രം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ സാഗറിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തതായി വരാനുള്ളത് മഞ്ജു വാര്യറാണ്. ഇതൊക്കെ കഴിയുമ്പോള്‍ ഈ കേസിലെ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കും'-  ബൈജു കൊട്ടാരക്കര പറയുന്നു.

Advertisment