കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ 15 ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് കലാഭവന്‍ സോബി. കൊച്ചി സിബിഐ ഓഫീസില്‍ നുണപരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും തന്റെ ഭാഗം സിബിഐയെ ബോധ്യപ്പെടുത്താനായതായും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നും സോബി ആരോപിച്ചു.
നുണ പരിശോധനയ്ക്കായി ആദ്യം ഓഫീസില്‍ എത്തിയപ്പോള്‍ സിബിഐ സംഘം ഗൗരവത്തോടെയാണ് പെരുമാറിയത്. പിന്നീട് അവര്‍ വളരെ സ്‌നേഹത്തോടെ പെരുമാറി. താന്‍ പറഞ്ഞത് സത്യമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകും ഇതെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.