Advertisment

ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? നിങ്ങളുടെ മരണ ശേഷവും അക്കൗണ്ടിലെ തുക പ്രിയപ്പെട്ടവർക്ക് ലഭിക്കാൻ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

author-image
Gaana
New Update

2023 ഫെബ്രുവരി വരെ ക്ലെയിം ചെയ്യപ്പെടാത്ത 35,000 കോടി രൂപയുടെ നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിലേക്ക് മാറ്റിയതായി മന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. അതേസമയം ക്ലെയിം ചെയ്യപ്പെടാത്ത 1000 രൂപ പോലും ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്ന ഒരു വാർത്തയാണ്. പൊതുമേഖലാ ബാങ്കുകളുടെ 35000 കോടി രൂപ 2023 ഫെബ്രുവരിയിൽ ആർബിഐക്ക് കൈമാറി എന്ന വാർത്ത അതുകൊണ്ട് തന്നെ ഞെട്ടിക്കുന്നതാണ്.

Advertisment

publive-image

ക്ലെയിം ചെയ്യപ്പെടാത്ത ഈ നിക്ഷേപങ്ങൾ 10 വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത 10.24 കോടി അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ സാധാരണക്കാർ ശ്രദ്ധിക്കേണ്ടത് പ്രത്യേകിച്ച് സീനിയർ പൗരന്മാരോടും, അവരുടെ കുടുംബാംഗങ്ങളും ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ അവരുടെ എല്ലാ നിക്ഷേപങ്ങളും ബന്ധുക്കളോട് വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

നിങ്ങൾ ബാങ്കിൽ നിന്ന് എന്തെങ്കിലും വായ്പ ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ മരണശേഷം, ലോൺ തിരിച്ചടയ്ക്കാൻ ബാങ്ക് നിങ്ങളുടെ നിയമപരമായ അവകാശികളെ കണ്ടെത്തും. എന്നാൽ ഡെപ്പോസിറ്റിന്റെ കാര്യത്തിൽ (എഫ്ഡിആർ) ബാങ്ക് നിങ്ങളെ ഒരിക്കലും കണ്ടെത്തില്ല, ആ തുക നിങ്ങളുടെ മരണശേഷം പണം ആർബിഐയിലേക്ക് അയയ്ക്കും. നിങ്ങളുടെ നോമിനികളുടെയോ ആശ്രിതരുടെയോ അറിവിൽ, ആർ‌ബി‌ഐയിലേക്ക് ട്രാൻസ്ഫർ ചെയ്‌തതിന് ശേഷം, ആർ‌ബി‌ഐയിൽ നിന്ന് ഈ പണം തിരികെ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.

അതിനാൽ, നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും ഏതെങ്കിലും ഡയറിയിൽ വ്യക്തമായി വെളിപ്പെടുത്തേണ്ടത് നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും നല്ല നാളേയ്ക്ക് അത്യാവിശ്യമാണ്. എങ്കിൽ മാത്രമേ നിങ്ങളുടെ പണം ആർബിഐയിലേക്ക് മാറ്റുന്നതിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളു.

Advertisment