Advertisment

ബുറൈവി: കോട്ടയത്ത് 48 ഇടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

New Update

publive-image

കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ 48 ഇടങ്ങളിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

burevi-map-1

Advertisment