Advertisment

നിങ്ങള്‍ സ്വീകരിച്ച ക്രൂശിന്റെ വഴി നീതിയ്ക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും; ബെന്യാമിന്‍

New Update

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ഇന്ന് അവസാനിക്കും. സിസ്റ്റര്‍ മാരെ പ്രശംസിച്ച് ബെന്യാമിന്‍ രംഗത്തെത്തി.

Advertisment

publive-image

സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവര്‍ നീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നീതിയ്ക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ.. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ സ്വീകരിച്ച ക്രൂശിന്റെ വഴി നീതിയ്ക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും. വിശ്വാസത്തിന്റെ മുതലെടുപ്പുകാര്‍ക്ക് ഊതിക്കെടുത്താന്‍ കഴിയാവുന്നതല്ല നിങ്ങള്‍ തെളിച്ച തിരിനാളം. അനേകം സഹോദരിമാരുടെ കണ്ണീരില്‍ കുതിര്‍ന്ന നിശബ്ദമായ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും. ധീരതയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും ഭാവി ദിനങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ആ പ്രാര്‍ത്ഥനകള്‍ ബലം നല്‍കും. നിങ്ങള്‍ക്ക് വിനീതമായ കൂപ്പുകൈ..

Advertisment