കൊച്ചി: അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചത് ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ലെന്ന് നടി ഭാവന പറയുന്നു. 'ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്.
അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല' ഇതാണ് രാജിക്ക് കാരണമെന്ന് ഭാവന കുറ്റപ്പെടുത്തുന്നു.
ഡബ്ല്യുസിസിയുടെ പേജിലാണ് ഭാവന രാജിവെക്കാനുള്ള കാരണം ഒരു കുറിപ്പായി പോസ്റ്റ് ചെയ്തിരിക്കുന്നത്.