Advertisment

ദമ്പതികളില്‍ ഭാര്യ സ്ത്രീയല്ലെന്നറിയുന്നത് മരണശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍; ഞെട്ടിത്തരിച്ച് വീട്ടുകാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: മധ്യപ്രദേശിലെ സീഹോറില്‍ സ്വവര്‍ഗ ദമ്പതികള്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചത് എട്ട് വര്‍ഷം. ഇരുവരുടെയും മരണശേഷമാണ് ഈ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ദമ്പതികളില്‍ ഭാര്യ സ്ത്രീയല്ലെന്നറിയില്ലെന്നായിരുന്നു ബന്ധുക്കള്‍ പറയുന്നത്. 2012ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2014ല്‍ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.

Advertisment

publive-image

'ആഗസ്റ്റ് 11ന് ദമ്പതികള്‍ തമ്മില്‍ കുടുംബ കലഹം ഉണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേറ്റു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു.' അഡീഷ്ണല്‍ പോലീസ് സുപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരണത്തിനു കീഴടങ്ങി. ആഗസ്റ്റ് 16നാണ് ഭര്‍ത്താവ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ദമ്പതികള്‍ പുരുഷന്മാരാണെന്ന് കണ്ടെത്തിയത്. ഇതേപ്പറ്റി കുടുംബത്തോട് ചോദിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സമീര്‍ പറഞ്ഞു.

തന്റെ സഹോദരന്‍ എല്‍ജിബിടിക്യു മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നതായി മരിച്ചയാളുടെ സഹോദരന്‍ പറഞ്ഞു. 2018 സെപ്തംബറിലാണ് ഒരേ ലിംഗത്തില്‍പ്പെട്ട ആളുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്ന സെക്ഷന്‍ 377 സുപ്രീംകോടതി റദ്ദാക്കിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം തേടിയുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

viral news
Advertisment