Advertisment

പിതാവ് ബീജദാതാവ്. മകള്‍ ഓടിനടന്നു തന്‍റെ സഹോദരങ്ങളെ കണ്ടെത്തുകയാണ്. അങ്ങനെ കിട്ടിയത് 40 സഹോദരങ്ങളെ

New Update

publive-image

Advertisment

ഒര്‍ലാണ്ടോ: പിതാവ് ബീജദാതാവ്. മകള്‍ ഓടിനടന്നു തന്‍റെ സഹോദരങ്ങളെ കണ്ടെത്തുകയാണ് . അങ്ങനെ 5 വര്‍ഷത്തെ അന്വേഷണത്തിനിടയില്‍ ആ മകള്‍ കണ്ടെത്തിയത് 40 സഹോദരങ്ങളെ .

കിയാനി അരോയൊ എന്ന യുവതിയാണു തന്റെ ഇത്രയുമധികം സഹോദരങ്ങളെ കണ്ടെത്തിയത്.

publive-image

നാലു സെറ്റ് ഇരട്ടകളെ കണ്ടെത്തിയത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ്. 21 കാരിയായ കിയാന തന്നെയാണ് ഏറ്റവും മൂത്തയാള്‍.

ഏറ്റവും ഇളയായാളുടെ പ്രായം അഞ്ചുമാസമാണ്. തന്റെ അമ്മയാണു താന്‍ ജനിച്ചതു ബീജദാതാവില്‍ നിന്നുമാണ് എന്നു വ്യക്തമാക്കിയത്.

publive-image

തനിക്ക് സഹോദരങ്ങള്‍ ഉണ്ടോ എന്ന് അറിയണമെന്ന ആഗ്രഹമാണ് ഇത്രയും സഹോദരങ്ങളെ കണ്ടെത്താന്‍ സഹായിച്ചത് എന്നു കിയാനി പറയുന്നു. കണ്ടെത്തുക മാത്രമല്ല ഇവര്‍ എല്ലാവരേയും നേരിട്ടു കാണുകയും ചെയ്തു.

kuwait
Advertisment