Advertisment

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ആട്ടായം കിഴക്കേകടവ് ഈറക്കല്‍ മുഹമ്മദിന്റെ മകന്‍ ആദില്‍ മുഹമ്മദാണ് (17) മരിച്ചത്.

Advertisment

publive-image

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പേഴയ്ക്കാ പിള്ളി പള്ളിപടി - പുന്നോപ്പടി റോഡില്‍ ഐരുമലയില്‍ വച്ചായിരിക്കുന്നു അപകടം. ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ച ആക്ടീവയില്‍ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു. മാതാവ് സല്‍മ, സഹോദരങ്ങള്‍: അബിന്‍സ് മുഹമ്മദ്, അന്‍ഫാല്‍ മുഹമ്മദ്, അമീന്‍ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

accident killed student bike
Advertisment