Advertisment

ബസിന് മാര്‍ഗതടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രികന് മോട്ടോര്‍ വാഹന വകുപ്പ് 10,500 രൂപ പിഴ അടിച്ചു കൊടുത്തു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബസ്സിന് മുന്നില്‍ തുടര്‍ച്ചയായി വഴിമുടക്കിയ ബൈക്ക് യാത്രക്കാരനെ പാഠം പഠിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്. നടുറോഡില്‍ നടത്തിയ തോന്ന്യാസത്തിന് 10,500 രൂപയാണ് പിഴ ഇട്ടത്. കോത്തായിമുക്ക് സ്വദേശി പ്രവീണ്‍ ആണ് നടപടി നേരിട്ടത്.

Advertisment

publive-image

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡ് പോവുകയായിരുന്ന ബസ്സ് ഡ്രൈവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെരുമ്ബയില്‍ വെച്ച്‌ ഒരു യുവാവ് ബൈക്കുമായി മുന്നിലെത്തി. എന്നിട്ട് നാല് കിലോമീറ്റര്‍ ദൂരം ബസ്സിന് മറികടക്കാന്‍ വഴി കൊടുക്കാതെ വെട്ടിച്ച്‌ ഓടിച്ചു കൊണ്ടിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. ദൃശ്യങ്ങളില്‍നിന്ന് വണ്ടി നമ്ബര്‍ കണ്ടെത്തി. അത് പരിശോധിച്ചപ്പോഴാണ് പയ്യന്നൂര്‍ സബ് ആര്‍ ടി ഓഫീസ് പരിധിയില്‍ ആണ് എന്ന് തിരിച്ചറിഞ്ഞത്.

bike journey penality
Advertisment