Advertisment

ആരോപണം നിഷേധിച്ച് കോടിയേരിയുടെ മകന്‍; തനിക്കെതിരായ പരാതി വ്യാജമെന്ന് ബിനോയ്

New Update

കണ്ണൂര്‍: ദുബൈയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ആരോപണം നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു. തനിക്കെതിരെ പരാതി ഇല്ല. ദുബൈയില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.

Advertisment

publive-image

അതേസമയം ബിനോയ്‌ക്കെതിരെ കമ്പനി പ്രതിനിധികള്‍ പാര്‍ട്ടിക്ക് പരാതി നല്‍കി. ദുബൈയിലെ കമ്പനിയില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. കമ്പനി പ്രതിനിധികള്‍ പിബിയെ സമീപിച്ചു. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ദുബൈയിലെ കോടതിയില്‍ നടപടികള്‍ തുടങ്ങി. ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടി തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയുണ്ട്.

കേരളത്തിലെ ഒരു ഉന്നത സിപിഐഎം നേതാവിന്റെ മകനെതിരെ ദുബൈയില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസുള്ളതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisment