ബിജെപി നേതാവിന്റെ മകന്റെ വിവാഹ സത്കാരം നടത്തിയത് പശുത്തൊഴുത്തില്‍! രാഷ്ട്രീയ പ്രമുഖരോടൊപ്പം 2200 പശുക്കള്‍ക്കും വിരുന്ന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 13, 2018

പഞ്ചാബ്‌ : ഗോശാല വിവാഹ സത്ക്കാര വേദിയാക്കി ബിജെപി നേതാവ്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്നയാണ് പഞ്ചാബിലെ ഗോ ശാലയില്‍ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് ആഘോഷമാക്കി മാറ്റിയത്.

ഞായറാഴ്ചയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് വിവാഹാഘോഷം ഗോശാലയിലാക്കിയതെന്നാണ് അവിനാശ് റായ് ഖന്ന പറയുന്നത്.

2200 ഓളം പശുക്കളാണ് വിവാഹസല്‍ക്കാരം നടത്തിയ ഗോബിന്ദ് ഗൗതം ഗോശാലയിലുള്ളത്. രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിലും ബീഫ് നിരോധനത്തിന്റെ പേരിലും അക്രമം നടക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവിന്റെ തീരുമാനം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

ഗോസംരക്ഷണത്തെപ്പറ്റി പ്രസംഗങ്ങളില്‍ മാത്രം വാചാലരായാല്‍ പോരാ, അത് ജീവിതത്തില്‍ പ്രവര്‍ത്തിച്ച് കാണിക്കണമെന്ന അവിനഷ് ഖന്നയുടെ നിലാപാടാണ് മംഗള കര്‍മ്മം ഗോശാലയില്‍ എത്തിച്ചത്.

×