Advertisment

ശൈഖ്‌ സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ സ്മരണാർത്ഥം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, ബിഡികെയുടെ കാമ്പയിൻ പങ്കാളികളായ മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീമും സംയുക്തമായി കുവൈത്ത് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 125 പേർ എത്തിച്ചേർന്ന ക്യാമ്പിൽ 103 പേർ രക്തദാനം നിർവ്വഹിച്ചു. ബിഡികെയുടേയും, മ്യൂസിക് ബീറ്റ്സിന്റെയും അമ്പതോളം വരുന്ന സന്നദ്ധപ്രവർത്തകരുടെ സംഘം സേവനപ്രവർത്തനങ്ങൾ ചെയ്തു.

മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീം കോവിഡ് കാലത്ത് കുവൈത്തിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബി ഡി കെയുമായി ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി സംഘടിപ്പിച്ച ക്യാമ്പിൽ മ്യൂസിക് ബീറ്റ്സിലെ സാങ്കേതിക പ്രവർത്തകർ, കലാകാരൻമാർ, അഭ്യുദയകാംക്ഷികൾ എന്നിവരുൾപ്പെടെ നിരവധി പേരാണ് അന്തരിച്ച രാഷ്ട്രനേതാവിന്റെ ദീപ്തസ്മരണയിൽ രക്തദാനത്തിനായി കടന്നുവന്നത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.

publive-image

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ നിർവ്വഹിച്ചു. കോവിഡ് മഹാമാരി കാലത്ത് രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുവാനുള്ള ബിഡികെയുടെ ഉദ്യമങ്ങളെ ഡോക്ടേഴ്സ് ഫോറം പ്രതിനിധി അഭിനന്ദിച്ചു.

ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ മുരളി എസ് പണിക്കർ, അമീർ അനുസ്മരണസന്ദേശം നൽകി. മനുഷ്യത്വപരമായ പരിഗണനയിൽ സ്വദേശിയെന്നോ, വിദേശിയെന്നോ വിവേചനം കാണിക്കാതിരുന്ന ഭരണാധികാരിയായിരുന്നു ബഹുമാന്യനായ ശൈഖ് അമീർ സബാഹ്‌ അൽ അഹമ്മദ്‌ എന്നും, അദ്ദേഹത്തിന്റെ വേർപാട് കുവൈത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗത്തിനും നികത്താനാവത്ത നഷ്ടമാണ് ഉണ്ടാക്കിയത് എന്നും യോഗം അനുസ്മരിച്ചു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബിഡികെ കുവൈത്ത് മുൻ വൈസ് പ്രസിഡന്റും, സജീവ പ്രവര്‍ത്തകനുമായിരുന്ന മുരളി പീവീസ് ന് ചടങ്ങിൽ യാത്രയയപ്പ് നൽകി.

ബിഡികെയുടെ സഹകരണത്തോടെ ഭാവിയിലും കൂടുതൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മ്യൂസിക് ബീറ്റ്സ് ഇവന്റ് ഡയറക്ടർ നിതിൻ തോട്ടത്തിൽ പറഞ്ഞു.

രഘുബാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാജൻ തോട്ടത്തിൽ സ്വാഗതവും ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു.

ജയകൃഷ്ണൻ, ദീപുചന്ദ്രൻ, നിമിഷ്, സോഫി രാജൻ, രമേശൻ, ഡോ. നീതു, ജസ്സീന, വേണുഗോപാൽ, രാജേഷ് ആർജെ, നോബിൻ, പ്രവീൺകുമാർ, തോമസ് അടൂർ, മുനീർ, രജീഷ് ലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബിഡികെ കുവൈത്ത് ചാപ്റ്റർ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 2020 ലെ ആറാമത്തെയും, കോവിഡ് കാലത്തെ നാലാമത്തെയും രക്തദാനക്യാമ്പാണ് കഴിഞ്ഞത്.

കുവൈത്തിൽ ബിഡികെ കുവൈത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പുകളും, അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകളും, വ്യക്തികളും 6999 7588 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

 

kuwait news
Advertisment