Advertisment

റിപ്പബ്ലിക്ക് ദിനത്തിൽ രക്ത ദാന ക്യാമ്പും ആരോഗ്യ ബോധവല്കരണ ക്ലാസും 

author-image
admin
New Update
Advertisment
റിയാദ് : ഇന്ത്യയുടെ 69 -മത് റിപ്പബ്ലിക്ക് ദിനത്തിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ  (റിയ ) രക്ത ദാന ക്യാമ്പും ആരോഗ്യ ബോധവല്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വർഷവും റിയ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ്  കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച് ജനുവരി 26 ന് രാവിലെ 8 .30 മുതൽ ഉച്ചക്ക് 1 മണി വരെ കിംഗ് ഖാലിദ് ഹോസ്‌പിറ്റലിൽ നടക്കും
publive-image
'രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ ' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി നടത്തപ്പെടുന്ന പ്രചാരണത്തിൽ എല്ലാവരും പങ്കാളികളാവുക. ഓൺലൈൻ രെജിസ്‌ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. ഈ മഹത് പ്രവർത്തിയിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ  ഷെറിൻ ജോസഫ് (0508134817 ), ജയകൃഷ്ണൻ (0500129784 ), ഏലിയാസ് (0507789596 ) എന്നിവരുമായി ബന്ധപ്പെടുക.
അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 .30  മുതൽ സനയായിൽ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധനായ ഡോ : നയീം ക്ലാസ് നയിക്കുന്നതും സംശയങ്ങൾക്ക് മറുപടി പറയുന്നതുമായിരിക്കും. ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെഹബൂബ് (0562614370 ) ആയി ബന്ധപ്പെടുക.
Advertisment