Advertisment

പറമ്പ് ഉഴുതപ്പോള്‍ കര്‍ഷകന്‍ കണ്ടെത്തിയത് രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് ; നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടി പൊലീസ്‌

New Update

നെല്‍ക്യഷിക്കായി കര്‍ഷകന്‍ തന്റെ പറമ്പ് ഉഴുത് മറിച്ചപ്പോള്‍ കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് വര്‍ഷിച്ച,ഇപ്പോഴും പ്രഹരശേഷിയുള്ള ബോംബ്.മൂംബൈയിലെ പാലഘാര്‍ ജില്ലയിലെ വാഡായിലാണ് സംഭവം.

Advertisment

മണ്‍സൂണ്‍ മാസത്തിലെ വിളവിനായി മഹേന്ദ്ര ശങ്കര്‍ പട്ടേല്‍ എന്ന കര്‍ഷകന്‍ പറമ്പ് പരുവപ്പെടുത്തുന്നതിനിടയിലാണ് നിര്‍നീര്യമാകാത്ത ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയത്. മെറ്റല്‍ ശബ്ദത്തിലെന്തോ കൊഴുവില്‍ തടഞ്ഞു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

publive-image

ഉടന്‍ തന്നെ ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെ തഹസില്‍ദാറും സ്ഥലത്തെത്തി പരിശോധന നടത്തി. തഹസില്‍ദാര്‍ ദിനേഷ് കുര്‍ഹാഡേയാണ് ഇത് നിര്‍വീര്യമാക്കാത്ത ബോംബാണെന്ന് സ്ഥിതീകരിച്ചത്. തുടര്‍ന്ന് താനയില്‍ നിന്നും ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചതനുസരിച്ച് വൈകിട്ടോടെ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ബോംബ് നിര്‍വീര്യമാക്കാന്‍ സാധിച്ചില്ല.

ഉഗ്രശേഷിയുള്ള ബോംബ് ആണെന്നും ഇന്ത്യന്‍ ആര്‍മിയുടെ ടെക്നിക്കല്‍ വിഭാഗത്തിന്റെ സഹായത്തോടെ മാത്രമേ ഇത് നിര്‍വീര്യമാക്കാന്‍ സാധിക്കുള്ളു എന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിതല്‍ ഗോസാവി അറിയിച്ചു.

ബോംബ് നിര്‍വീര്യമാക്കുന്നതിനായി മുംബൈിലെ ആര്‍മി ടെക്നിക്കല്‍ വിഭാഗത്തോട് സഹായമഭ്യര്‍ഥിച്ച് കത്തയച്ചിരിക്കുകയാണ്.രണ്ടാംലോക മഹായുദ്ധകാലത്ത് ബ്രട്ടീഷുകാര്‍ മൂംബൈയിലെ 13 വില്ലേജുകളില്‍ ബോംബ് വിര്‍ഷിച്ചിരുന്നു. അവയിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് കണക്കുകൂട്ടല്‍. സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാന്‍ പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

Advertisment