Advertisment

ബജറ്റിനു മുൻപ് രാജ്യത്ത് നടപ്പിലാക്കിയ അഞ്ച് വലിയ മാറ്റങ്ങൾ ഇതാണ്‌

New Update
inps

ഡല്‍ഹി: രാജ്യത്തിൻ്റെ ഇടക്കാല സാമ്പത്തിക ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. ബജറ്റിനോട് അനുബന്ധിച്ച് പാർലമെൻ്റിൽ നിരവധി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ബജറ്റിനു മുൻപു തന്നെ രാജ്യത്ത് നിരവധി വലിയ മാറ്റങ്ങൾ നടപ്പിലായിക്കഴിഞ്ഞു.

Advertisment

ഈ മാറ്റങ്ങൾ വഴി ചിലയിടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചപ്പോൾ ചിലയിടങ്ങളിൽ പ്രസ്തുത മാറ്റങ്ങൾ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു വശത്ത്, എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു.

മറുവശത്ത്, ഫാസ്ടാഗിനുള്ള കെവൈസി സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ബജറ്റിനു മുൻപ് രാജ്യത്ത് നടപ്പിലായ അഞ്ചു വലിയ മാറ്റങ്ങളെ കുറിച്ച് അറിയാം. 

പാചകവാതക സിലിണ്ടറിന് വില കൂടിയിരിക്കുന്നു 

വിലക്കയറ്റത്തിൻ്റെ ഞെട്ടൽ സമ്മാനിച്ചുകൊണ്ടാണ് ബജറ്റ് ദിനം വന്നെത്തിയിരിക്കുന്നത്. എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില വർദ്ധിപ്പിച്ചിരിക്കുന്നു. വില വർദ്ധനവിനു ശേഷം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില1755.50 രൂപയിൽ നിന്ന് 1769.50 രൂപയായി ഉയർന്നു.

കൊൽക്കത്തയിൽ ഒരു സിലിണ്ടറിൻ്റെ വില 1869.00 രൂപയിൽ നിന്ന് 1887 രൂപയായി ഉയർത്തി. നേരത്തെ മുംബൈയിൽ 1708 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ സിലിണ്ടർ ഇനി 1723 രൂപയ്ക്ക് ലഭിക്കും.

അതേസമയം ചെന്നൈയിൽ വില 1924.50 രൂപയിൽ നിന്ന് 1937 രൂപയായി ഉയർന്നു. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില ഉയർത്തിയിട്ടില്ല. 

ഐഎംപിഎസ്‌ പണം കൈമാറ്റം എളുപ്പമായി

2024 ഫെബ്രുവരി 1 മുതലുള്ള രണ്ടാമത്തെ പ്രധാന മാറ്റം ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ടതാണ്. സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടിൻ്റെ പേരും ചേർത്ത് ഉപയോക്താക്കൾക്ക് ഐഎംപിഎസ് വഴി പണം കൈമാറാൻ കഴിയും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രകാരം ഇനി ഗുണഭോക്താവിൻ്റെ പേരും IFSC കോഡും ആവശ്യമില്ല.

എൻപിഎസ് പിൻവലിക്കൽ നിർദ്ദേശം 

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ജനുവരിയിൽ ഒരു മാസ്റ്റർ സർക്കുലർ പുറപ്പെടുവിച്ചു, ദേശീയ പെൻഷൻ സിസ്റ്റത്തിന് (എൻപിഎസ്) കീഴിൽ നിക്ഷേപിച്ച ഫണ്ടുകൾ ഭാഗികമായി പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു അത്.

ആദ്യ വീട് വാങ്ങുന്നതിനോ നിർമ്മാണത്തിനോ മാത്രമേ വരിക്കാർക്ക് പെൻഷൻ തുക ഭാഗികമായി പിൻവലിക്കാൻ കഴിയൂ എന്ന് പെൻഷൻ ബോഡി വ്യക്തമാക്കി. ഫെബ്രുവരി ഒന്നു മുതൽ ഈ നിയമം നിലവിൽ വരും. 

Advertisment