Advertisment

ബജറ്റില്‍ 13.6 ശതമാനം നീക്കിയിരിപ്പ് സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി മാത്രം. സ്ത്രീപക്ഷം പിടിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം

author-image
admin
New Update

ധനമന്ത്രി തോമസ്‌ ഐസക് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന ബജറ്റില്‍ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി മാത്രം ബജറ്റിന്റെ 13.6 ശതമാനം നീക്കിയിരിപ്പ്.  സാറാ ജോസഫ്, കെ ആര്‍ മീര തുടങ്ങി പത്തോളം വനിതാ സാഹിത്യ പ്രതിഭകളെ ഉദ്ധരിച്ചുകൊണ്ടുള്ള ബജറ്റ് പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയും വനിതാ ക്ഷേമവും മുന്‍ നിര്‍ത്തി നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

publive-image

സ്ത്രീ സുരക്ഷയ്ക്കായി 50 കോടി നീക്കിവച്ചിരിക്കുന്നു. യുവതികള്‍ക്കുള്ള വിവാഹ സഹായം പതിനായിരം രൂപയില്‍ നിന്ന് നാല്‍പതിനായിരം രൂപയാക്കി ഉയര്‍ത്തി. അവിവാഹിതരായ അമ്മമാര്‍ക്ക് സ്നേഹസ്പര്‍ശം എന്ന പേരില്‍ നിലവില്‍ ആയിരം രൂപ നല്‍കിയിരുന്നത് രണ്ടായിരമാക്കി വര്‍ദ്ധിപ്പിച്ചു.

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Advertisment