Advertisment

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 800 രൂപ; ഒരു പവന്റെ വില 53,760 ആയി

ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Kerala Gold Price

കോഴിക്കോട്: കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 53,760 ആയി. ഗ്രാമിന് 6720 രൂപയാണ് വില.

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 

 

Advertisment