Advertisment

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; പവന് 400 രൂപ കൂടി ഒരു പവന് 54,520 രൂപയായി

രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലെയും വില വര്‍ധനവിന് കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപ കൂടി ഒരു പവന് 54,520 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6,815 രൂപയായി.

രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലെയും വില വര്‍ധനവിന് കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. യു എസ് ഡോളറിനെതിരെ 6 പൈസയാണ് കുറഞ്ഞത്. ഇതോടെ ഡോളറിന് 83.55 രൂപയായി. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

Advertisment