Advertisment

സംസ്ഥാനത്ത് സകല റെക്കോർഡുകളും ഭേദിച്ച് കുതിച്ച് സ്വർണ വില; പവന് കൂടിയത് 2,920 രൂപ, ഗ്രാമിന് 120 വർധിച്ച് 6535 രൂപയിലെത്തി; ഒരു പവൻ സ്വർണത്തിനു 52,280 രൂപയായി

ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം കേരളത്തില്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സകല റെക്കോർഡുകളും ഭേദിച്ച് കുതിച്ച് സ്വർണ വില.  ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിലേക്കെത്തി. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് കൂടിയത് 2,920 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ഗ്രാമിന് 120 വർധിച്ച്  6535 രൂപയിലെത്തി.

Advertisment

ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം കേരളത്തില്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.

ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കൾ.

Advertisment