Advertisment

കര്‍ഷകര്‍ക്ക് ആദരമൊരുക്കി സ്വരാജ് ട്രാക്ടേഴ്സിന്‍റെ ജോഷ് കാ സ്വരണ്‍ ഉത്സവ് ക്യാമ്പയിന്‍

New Update
SWARAJ.jpg

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ്, ബ്രാന്‍ഡിന്‍റെ സുവര്‍ണ ജൂബിലിയോട് അന്‍ുബന്ധിച്ച് രാജ്യവ്യാപകമായി ജോഷ് കാ സ്വരണ്‍  ഉത്സവ് എന്ന പേരില്‍് വാന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് സ്വരാജിന്‍റെ പുതിയ ശ്രേണിയിലുള്ള ട്രാക്ടറുകള്‍ നയാ സ്വരാജ് എന്ന പേരില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം, ബ്രാന്‍ഡിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിക്കാനും സ്വരാജ് ട്രാക്ട്രേഴ്സ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

Advertisment

കര്‍ഷകരുമായി നേരിട്ട് ഇടപഴകുന്നതിനും നയാ സ്വരാജിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്ഫോമായും സ്വരാജ് ജോഷ് കാ സ്വരണ് ഉത്സവ് കാമ്പയിന്‍ വര്‍ത്തിക്കും. ക്യാമ്പയിന്‍റെ ഭാഗമായി കര്‍ഷകരും ഇന്‍ഫ്ളുവന്‍സര്‍മാരും സ്വരാജ് സെയില്‍സ് ടീമും ഉള്‍പ്പെടുന്ന ട്രാക്ടര്‍ റാലികളും, ഉപഭോക്തൃ സംഗമങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കും. 50,000-ത്തിലധികം ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ ഈ ക്യാമ്പയിന്‍ സ്വരാജിനെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വരാജിന്‍റെ ഏറ്റവും പഴക്കമുള്ള ട്രാക്ടറുകളുടെ നിര്‍മാണ പ്ലാന്‍റുകളില്‍ ഒന്നായ മൊഹാലിയില്‍് വച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ഫാം എക്യുപ്മെന്‍റ് സെക്ടര്‍ പ്രസിഡന്‍റ് ഹേമന്ത് സിക്ക ജോഷ് കാ സ്വരണ്‍  ഉത്സവ് ക്യാമ്പയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യയിലുടനീളമുള്ള കര്‍ഷകരെ സേവിക്കാനും ശാക്തീകരിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സുവര്‍ണ ജൂബിലി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു.

നയാ സ്വരാജിനെ പരിചയപ്പെടുത്തുന്നതിലൂടെ, കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമം തുടരാനും അവരുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ സ്വരാജ് ഡിവിഷന്‍ സിഇഒ ഹരീഷ് ചവാന്‍ പറഞ്ഞു.

Advertisment