Advertisment

കുതിപ്പ് തുടർന്ന് സ്വർണ്ണവില, ഇന്നും പുതിയ റെക്കോർഡിലേക്ക്, പവന് 80 രൂപയുടെ വർദ്ധന

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

New Update
Kerala Gold Price

സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വില പുതിയ റെക്കോർഡിലേക്ക്. 80 രൂപയുടെ മാറ്റമാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിനുണ്ടായത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിനു 52,600 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌

Advertisment

ഗ്രാമിന്  6575 രൂപയുമാണ്. ഇന്നലെ ഒരു പവൻ  സ്വർണത്തിനു 52,520 രൂപയായിരുന്നു. ‌ഗ്രാമിന്  6565 രൂപയും. ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്.

കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Advertisment